Saturday, December 13, 2025

ബോര്‍ഡിങ് പാസിന്റെ ഫോട്ടോയും യാത്രാ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കരുത്;മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ദുബായ്: അവധിക്കാലം ആരംഭിച്ചതോടെ വിമാന യാത്രക്കാര്‍ക്ക് മുന്നറിയുപ്പുമായി ദുബായ് പൊലീസ്. യാത്രക്കായി ലഭ്യമാക്കുന്ന ബോര്‍ഡിങ് പാസിന്റെ ഫോട്ടോയും യാത്രാ വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതിനെതിരെയാണ് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. ഇതിലൂടെ പങ്കുവെക്കപ്പെടുന്ന വിവരങ്ങള്‍ തട്ടിപ്പുക്കാര്‍ക്ക് ഉപയോഗിക്കാനാവുമെന്നാണ് ദുബായ് പൊലീസ് സൈബര്‍ ക്രൈം കോംബാറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ ഹജരി പറയുന്നത്.

യാത്രാ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ ദുബായിലെ ഒരു പ്രമുഖ വ്യക്തി കൊള്ളയടിക്കപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ബോര്‍ഡിങ് പാസുകളില്‍ ബാര്‍കോഡിലൂടെയാണ് തട്ടിപ്പു സംഘങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുമെന്നും കുറ്റകൃത്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുമെന്നും അധികൃതര്‍ പറഞ്ഞു. സ്വകാര്യത പങ്കുവെക്കാതിരിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനുമാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പുമായി പൊലീസ് വൃത്തം രംഗത്തെത്തിയത്.

Related Articles

Latest Articles