Saturday, May 18, 2024
spot_img

എന്നും രാവിലെ വെള്ളത്തിൽ കുതിർത്ത ഉലുവ കഴിക്കാറുണ്ടോ? എങ്കിൽ ഇനി മുതൽ കഴിച്ച് തുടങ്ങിക്കോളൂ, ഗുണങ്ങൾ ഒരുപാടുണ്ട്, അറിയേണ്ടതെല്ലാം

മലയാളികളുടെ അടുക്കളയിലെ പ്രധാനപ്പെട്ട ഒന്നാണ് ഉലുവ.കറിയിൽ ഇടാൻ അല്ലാതെ പല നല്ല ഗുണങ്ങളും ഉലുവയ്ക്ക് ഉണ്ട്.അല്പം കയ്പ് ഏറിയത് ആണെങ്കിലും ഉലുവ ആൾ കേമൻ ആണ്.
ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ ഉലുവ നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും അനാരോ​ഗ്യകരമായ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കുന്ന ഉലുവയിൽ വിറ്റാമിൻ എ, സി, ഫൈബർ എന്നിവയൊക്കെ അടങ്ങിയിട്ടുമുണ്ട്.

രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത ഉലുവ കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. ഇത് ഉലുവയിലെ ഫൈബർ കണ്ടന്റ് വർദ്ധിപ്പിക്കാൻ സഹായിക്കും. ഇങ്ങനെ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഏറെ നല്ലതാണ്. ഉലുവ ചൂടുവെള്ളത്തിലിട്ട് കുതിർത്തശേഷം ആ വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാനും ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. കുതിർത്ത ഉലുവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിൻറെയും തലമുടിയുടെയും ആരോഗ്യത്തിനും നല്ലതാണ്

Related Articles

Latest Articles