Friday, January 9, 2026

വീട്ടിൽ നിങ്ങൾ ഇത്തരം ചിത്രങ്ങൾ സൂക്ഷിക്കാറുണ്ടോ?എങ്കിൽ ഉടനടി മാറ്റൂ,അറിയേണ്ടതെല്ലാം

വീടുകളിലെ ചുമരുകളിൽ നിങ്ങൾ ചിത്രങ്ങൾ ആണിയടിച്ച് തൂക്കാറില്ലേ.പലപ്പോഴും അലങ്കാരത്തിനാണ് പലരും ഇത് ചെയ്യുന്നത്.ചില ചിത്രങ്ങൾ ശുഭസൂചനകളും ഐശ്വര്യങ്ങളും നൽകുന്നതാണ്.എന്നാൽ ചില ചിത്രങ്ങൾ തീരെ നല്ലതല്ല എന്നാണ് പുരാണങ്ങൾ പറയുന്നത്. ഓടുന്ന കുതിരകളുടെ ചിത്രങ്ങള്‍ വീട്ടില്‍ വയ്ക്കുന്നത് ജീവിതത്തിലെ തിരക്ക് കൂട്ടുമെന്നാണ് പറയപ്പെടുന്നത്.നിങ്ങളുടെ ആശങ്കകള്‍ കൂടുതല്‍ വര്‍ദ്ധിക്കാം. ചെറിയ കാര്യം പോലും കിട്ടാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നേക്കാം. അതുകൊണ്ട് തന്നെ വീടിന്റെയോ ഓഫീസിന്റെയോ ചുമരുകളില്‍ ഓടുന്ന കുതിരകളുടെ ചിത്രങ്ങള്‍ വയ്ക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് പറയുന്നത്.

ഇതുകൂടാതെ ചില പ്രത്യേക ചിത്രങ്ങള്‍ വീട്ടില്‍ വെയ്ക്കുന്നതും ഒഴിവാക്കണം.താജ്മഹല്‍, മഹാഭാരതം, കള്ളിച്ചെടിയുടെ ചിത്രം, പൂര്‍വ്വികരുടെ ചിത്രം, മുങ്ങുന്ന കപ്പലിന്റെ ചിത്രം, അക്രമാസക്തമായ മൃഗങ്ങളുടെ ചിത്രം, വെള്ളച്ചാട്ടത്തിന്റെ ചിത്രം എന്നിവ വീട്ടില്‍ സൂക്ഷിക്കരുത്. ഇത്തരം ചിത്രങ്ങള്‍ വീട്ടിലോ ഓഫീസിലോ ഉള്ളത് അശുഭകരമായി കണക്കാക്കപ്പെടുന്നു

Related Articles

Latest Articles