Monday, January 5, 2026

ഡോക്ടർമാർ ജാഗ്രതൈ !!!
ഡോക്ടർമാരെക്കുറിച്ച് പൊതുജനങ്ങൾക്ക് ദേശീയ മെഡിക്കൽ കമ്മിഷനിൽ
നേരിട്ട് പരാതി നൽകാം ;എൻ.എം.സി. നിയമം ഭേദഗതിചെയ്യും

ദില്ലി : ചികിത്സപ്പിഴവ് ഉൾപ്പെടെ ഡോക്ടർമാരെക്കുറിച്ച് പൊതുജനങ്ങൾക്ക് ദേശീയ മെഡിക്കൽ കമ്മിഷനിൽ (എൻ.എം.സി.) നേരിട്ട് പരാതിപ്പെടാൻ അവസരമൊരുങ്ങുന്നു .ഇതിനായി എൻ.എം.സി. നിയമം ഭേദഗതിചെയ്യും.

ഡോക്ടർമാരുടെ പേരിലുള്ള പരാതികളിൽ രോഗിക്ക് നേരിട്ടോ ബന്ധുക്കൾ വഴിയോ ദേശീയ മെഡിക്കൽ കമ്മിഷനിൽ അപ്പീൽ നൽകാമെന്ന വ്യവസ്ഥ കൂടി ഉൾപ്പെടുത്തിയാണ് 2019-ലെ എൻ.എം.സി. നിയമം ഭേദഗതിചെയ്യുക. ഇതിനുള്ള കരട് മാർഗരേഖ ആരോഗ്യമന്ത്രാലയം ഇതിനോടകം തന്നെ പുറത്തിറക്കി. മുപ്പതുദിവസത്തിനുള്ളിൽ sunilk.gupta35@nic.in എന്ന മെയിലിലേക്കോ മെഡിക്കൽ എജ്യുക്കേഷൻ പോളിസി സെക്‌ഷൻ അണ്ടർ സെക്രട്ടറി, ആരോഗ്യമന്ത്രാലയം, നിർമാൺ ഭവൻ എന്ന വിലാസത്തിലോ പരാതികൾ അയക്കാം

ദേശീയ മെഡിക്കൽ കൗൺസിൽ നിലവിലുണ്ടായിരുന്നപ്പോൾ ഡോക്ടർമാരെക്കുറിച്ചുള്ള പരാതികൾ പൊതുജനങ്ങൾക്ക് നേരിട്ട് അറിയിക്കാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാൽ 2019-ൽ ദേശീയ മെഡിക്കൽ കമ്മിഷൻ പ്രാബല്യത്തിൽ വന്നതോടെ ഡോക്ടർമാർമാത്രമേ നേരിട്ട് പരാതികളുമായി കമ്മിഷനെ സമീപിക്കാൻ പാടുള്ളൂവെന്ന ചട്ടം (എൻ.എം.സി. നിയമം സെക്‌ഷൻ 30 (3)) കൊണ്ടുവരികയായിരുന്നു.ഇതിൻ പ്രകാരം , ദേശീയതലത്തിൽ രോഗികളുന്നയിച്ച അറുപത്തഞ്ചോളം പരാതികൾ രണ്ടുവർഷത്തിനിടെ എൻ.എം.സി. തള്ളി. ഇതിനെതിരേ പയ്യന്നൂരിലെ നേത്രരോഗവിദഗ്‌ധനും മെഡിക്കൽ ആക്ടിവിസ്റ്റുമായ ഡോ. കെ.വി. ബാബു നടത്തിയ നിരന്തരപോരാട്ടമാണ് നിയമഭേദഗതിക്ക് വഴിതെളിച്ചത്.

Related Articles

Latest Articles