തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കൽ കോളജ് ആശുപത്രികളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും അനിശ്ചിതകാല സമരത്തിലേക്ക്. സ്റ്റൈപന്‍റ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം. സമരത്തിന് മുന്നോടിയായി വെളളിയാഴ്ച ഒ പിയും കിടത്തി ചികില്‍സയും ബഹിഷ്കരിച്ച് പ്രതിഷേധിക്കും. അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ സമരത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച നടത്തുന്ന സൂചന സമരം ഫലം കണ്ടില്ലെങ്കില്‍ ജൂൺ 20 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങും. 3000 ത്തിലധികം വരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് പണിമുടക്കുന്നത്. പനി സീസണിലെ പണിമുടക്ക് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങൾ അവതാളത്തിലാക്കുമെന്ന് കരുതപ്പെടുന്നു.

