Saturday, May 18, 2024
spot_img

പുരുഷന്മാരില്‍ മുടി കൊഴിച്ചില്‍ കൂടി വരുന്നുണ്ടോ ? എങ്കിൽ അത് നിസാരമായി കാണരുത്

പാരമ്പര്യമായി അല്ലാതെ ജീവിതശൈലിയില്‍ ഉണ്ടായ മാറ്റം മൂലവും പുരുഷന്മാരില്‍ മുടി കൊഴിച്ചില്‍ ഉണ്ടാകുന്നുണ്ട്. പുരുഷന്മാരില്‍ മുടി കൊഴിച്ചില്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

എന്നും മധുരം അടങ്ങിയ പാനീയങ്ങള്‍ കഴിച്ചാല്‍?

എന്നും 3 കപ്പ് ചായ കുടിക്കുന്നവരുണ്ട്. ചിലര്‍ ഇതിലും കൂടുതല്‍ കഴിക്കും. ചിലര്‍ക്ക് സോഫ്റ്റ് ഡ്രിങ്ക്‌സ് കുടിക്കുന്നതായിരിക്കും പ്രിയം. ഇത്തരത്തില്‍ ദിവസേന മധുരം അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്ന പുരുഷന്മാരില്‍ മുടി കൊഴിച്ചില്‍ അമിതമായിരിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
എന്നും മധുപ പാനീയങ്ങള്‍ കുടിക്കുന്നവരില്‍ 30 ശതമാനത്തോളമാണ് മുടി കൊഴിച്ചില്‍ കണ്ട് വരുന്നത്. ബെയ്ജിംഗിലെ Tsinghua Universityയില്‍ നടത്തിയ പഠനത്തിലാണ് ഈ വസ്തുത വെളുപ്പെടുത്തിയിരിക്കുന്നത്.

മധുര പാനീയങ്ങള്‍ ഏതെല്ലാം?

നമ്മള്‍ കുടിക്കുന്ന ചായ മുതല്‍ നാരങ്ങ വെള്ളത്തില്‍ വരെ മധുരമുണ്ട്. അതുപോലെ, സോഡ കുടിച്ചാലും മധുരം ചേര്‍ത്തിട്ടുള്ള ഏത് പാനീയവും സ്ഥിരമായി കഴിച്ചാല്‍ ഇത് മുടി കൊഴിച്ചിലിലേയ്ക്ക് നയിക്കും.
സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് അമിതമായി മധുര പാനീയങ്ങള്‍ കുടിക്കുന്നത്. അത് ചായ ആയാലും സോഫ്റ്റ് ഡ്രിങ്ക്‌സ് ആയാലും അമിതമായി കുടിക്കുന്നത് പുരുഷന്മാര്‍ തന്നെ.
പഠനങ്ങള്‍ പ്രകാരം, പുരുഷന്മാര്‍ ഒരു ആഴ്ച്ചകൊണ്ട് മൂന്ന് ലിറ്റര്‍ മധുരപാനീയങ്ങള്‍ കുടിക്കുന്നു എന്നാണ് പറയുന്നത്. ഒരു ദിവസം ഒരു ഗ്ലാസ്സ് ചായയേക്കാള്‍ കൂടുതല്‍ കുടിച്ചാല്‍ തന്നെ 42 ശതമാനത്തോളം മധുരം ശരീരത്തില്‍ എത്തുന്നുണ്ട്.

പഠനങ്ങളില്‍ പറയുന്നത്

18നും 45നും ഇടയില്‍ പ്രായമുള്ള ചൈനീസ് പുരുഷന്മാരില്‍ നടത്തിയ പഠനത്തില്‍ മധുര പാനീയങ്ങള്‍ അമിതമായി കഴിക്കുന്നവരില്‍ മുടി കൊഴിച്ചില്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.കൂടാതെ, ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരിലും പച്ചക്കറികള്‍ അമിതമായി കഴിക്കാത്തവരിലും ഇത്തരം പ്രശ്‌നം കണ്ടെത്തിയിരുന്നു.

ആരോഗ്യകരമായ ഡയറ്റ് പിന്തുടരണം

പല കാരണങ്ങള്‍ കൊണ്ട് മുടി കൊഴിച്ചില്‍ ഉണ്ടാകാറുണ്ട്. അമിതമായിട്ടുള്ള മാനസിക സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ എന്നിവയെല്ലാം മുടി കൊഴിച്ചിലിലേയ്ക്ക് നയിക്കുന്നു. ഇവ ഒഴിവാക്കി മുടി നല്ല ആരോഗ്യത്തോടെ വളരാന്‍ പോഷകങ്ങള്‍ കൃത്യമായി ലഭിക്കേണ്ടത് അനിവാര്യം.
പ്രോട്ടീനും ഫൈബറും വിറ്റമിന്‍സും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ആഹാരങ്ങള്‍ കൃത്യമായ അളവില്‍ കഴിച്ചാല്‍ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കും. അതിനാല്‍, നല്ല പോഷക സമൃദ്ധമായ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കാം.

Related Articles

Latest Articles