കണ്ണൂർ: പുതിയതെരുവിൽ കടവരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന നാടോടി വയോധികയെ തെരുവുനായ കടിച്ചുകീറി. ചെന്നൈ സ്വദേശിനിയായ സരസ്വതി (80) ക്കാണ് നായയുടെ കടിയേറ്റത്. ഗുരുതരമായ പരിക്കുകളോടെ ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു പുലർച്ചെയായിരുന്നു സംഭവം. മുഖത്തും കൈയ്ക്കും തെരുവുനായയുടെ കടിയേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്ന വയോധികയെ അതുവഴി ഓട്ടോറിക്ഷയിൽ സ്കൂളിലേക്കു പോവുകയായിരുന്ന വിദ്യാർഥികൾ ചേർന്നാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.

