Monday, May 20, 2024
spot_img

പൂജ്യത്തിൽ നിന്ന് ഭരണത്തിലേക്ക്;കള്ളിക്കാട് പഞ്ചായത്തിൽ കള്ളി നോക്കി വെട്ടി ബിജെപി

കള്ളിക്കാട്: പൂജ്യം സീറ്റില്‍ നിന്ന് ഭരണം പിടിച്ച് ബിജെപി. തിരുവനന്തപുരം ജില്ലയിലെ പാറശാല നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കള്ളിക്കാട് ഗ്രാമപഞ്ചായത്തിലാണ് ബിജെപി ചരിത്ര വിജയം കരസ്ഥമാക്കിയത്. പാറശാല നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കള്ളിക്കാട് പഞ്ചായത്ത് ഭരണസമിതിയില്‍ ഒരു അംഗം പോലുമില്ലാതിരുന്ന ബിജെപി ഇന്ന് പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. ആകെ 13 സീറ്റുകളാണ് കള്ളിക്കാട് പഞ്ചായത്തിലുള്ളത്. 2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 7 സീറ്റുകളിലും യുഡിഎഫ് 6 സീറ്റുകളിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഒരു സീറ്റിലും വിജയിക്കുന്നത് നോക്കിനില്‍ക്കേണ്ടി വന്ന ബിജെപി ഇന്ന് എതിരാളികളെ കാഴ്ചക്കാരാക്കിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 6 സീറ്റുകളില്‍ ബിജെപി വിജയിച്ചപ്പോള്‍ യുഡിഎഫ് 4 സീറ്റികളിലും ഭരണകക്ഷിയായ എല്‍ഡിഎഫ് മൂന്ന് സീറ്റുകളിലും ഒതുങ്ങി.

പഞ്ചായത്ത് പ്രസിഡന്റ് ജെ.ആര്‍ അജിതയെ മൈലക്കര വാര്‍ഡില്‍ ബിജെപി മുട്ടുകുത്തിച്ചു. 43 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എസ്.എസ് അനിലയാണ് വിജയിച്ചത്. നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാംലാലും പരാജയപ്പെട്ടു. 13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 11 വാര്‍ഡുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്.

Related Articles

Latest Articles