Wednesday, May 15, 2024
spot_img

ഡോളർ കടത്ത് കേസിൽ മുഖ്യൻ അകത്താകുമോ? ചോദ്യം ചെയ്യാൻ ഗവർണറോട് അനുമതി തേടാൻ കസ്റ്റംസ്

കൊച്ചി: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. മുഖ്യമന്ത്രി പിണറായി വിജയനെ ഉടൻ തന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിനായി ഉടനെ കസ്റ്റംസ് ഗവർണറുടെ അനുവാദം തേടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. സ്വര്‍ണക്കടത്തു കേസ് പ്രതികളായ സരിത്തിന്റെയും സ്വപ്‌ന സുരേഷിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് മുഖ്യമന്ത്രിയ്ക്കെതിരെ വിരൽ ചൂണ്ടുന്നത്. ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി കസ്റ്റംസ് ആക്‌ട് 108 പ്രകാരമുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നതെന്നാണ് സൂചന. തെളിവുകളുടെ അടിസ്ഥാനത്തിൽ ഗസറ്റഡ് റാങ്കിലുള്ള ഏത് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അധികാരം നൽകുന്നതാണ് 108ാം വകുപ്പ്.

മുഖ്യമന്ത്രിയ്‌ക്കായി ഡോളർ കടത്തിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു. ചട്ടപ്രകാരം മന്ത്രിമാരെ ചോദ്യം ചെയ്യാൻ ഗവർണറുടെ അനുമതി ആവശ്യമാണ്. ഈ നിയമ തടസ്സം മറികടക്കുന്നതിന് വേണ്ടിയാണ് ഗവർണറുടെ അനുമതി തേടുന്നത്. മുഖ്യമന്ത്രിയ്‌ക്ക് വേണ്ടി വിദേശ കറൻസി കടത്തിയെന്നായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തൽ. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന് വേണ്ടിയും വിദേശ കറൻസി കടത്തിയെന്നും സ്വപ്‌ന മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീരാമകൃഷ്ണനെയും കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും.

അതേസമയം ഡോളർ കടത്തിൽ മുഖ്യമന്ത്രിയ്‌ക്ക് പങ്കുള്ള വിവരം നേരത്തെ സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സരിത്ത് കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ സ്വപ്‌നയുടെ മൊഴി മുഖ്യമന്ത്രിയ്‌ക്കെതിരായ ആരോപണം ശക്തിപ്പെടുത്തുന്നതാണെന്നാണ് അന്വേഷണസംഘം വ്യക്തമാക്കിയത്. 2017ല്‍ മുഖ്യമന്ത്രി യുഎഇ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഒപ്പമുണ്ടായിരുന്ന സരിത്തും, സ്വപ്‌ന സുരേഷും ഡോളര്‍ കടത്ത് നടത്തിയത്. ഇതേക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും അറിവുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകളെല്ലാം കസ്റ്റംസ് ശേഖരിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles