Thursday, May 16, 2024
spot_img

രാജ്യത്ത് പുതിയ വാഹനം വാങ്ങുന്നവർക്ക് ഇളവ്; സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷം കാലാവധി, ‘പൊളിക്കൽ’ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ദില്ലി: രാജ്യത്ത് പഴയ വാഹനങ്ങൾ പൊളിക്കാൻ നയവുമായി കേന്ദ്രസർക്കാർ. അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നിര്‍ത്തലാക്കുന്നതിനായാണ് ഈ നയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യവാഹനങ്ങൾക്ക് 15 വർഷവുമായിരിക്കും റജിസ്ട്രേഷൻ കാലാവധി. രാജ്യത്തിന്റെ വികസന യാത്രയിൽ നാഴികല്ലാകുന്ന തീരുമാനമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

ഗുജറാത്തില്‍ നടക്കുന്ന നിക്ഷേപക സംഗമത്തിലാണ് പ്രധാനമന്ത്രി നയം പ്രഖ്യാപിച്ചത്‌. പുതിയ നയത്തിന്റെ അടിസ്ഥാനത്തില്‍ പതിനായിരം കോടിയുടെ നിക്ഷേപം ഇന്ത്യയിലേക്ക് എത്തുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിലൂടെ 35,000 പേര്‍ക്ക് തൊഴിലവസരം ഉണ്ടാകും. വാഹനങ്ങള്‍ പൊളിക്കാന്‍ 70 കേന്ദ്രങ്ങള്‍ തുടങ്ങും. ഇതിന് പുറമെ ഓട്ടോ മേറ്റഡ് ടെസ്റ്റിങും നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അടുത്ത 25 വർഷം രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ മേഖലയിലും മാറ്റങ്ങൾ വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles