ഉച്ചയ്ക്ക് കിടന്നുറങ്ങിയതിന് ഭർത്താവിന്റെ വീട്ടുകാർ തന്നെ മർദ്ദിച്ചുവെന്ന പരാതി. 24 കാരിയായ ഷഹിബാഗ് സ്വദേശിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പകൽ താൻ ഉറങ്ങുന്നത് ഭർതൃവീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല. ഉച്ചയുറക്കം അവർ എതിർത്തിരുന്നു. എന്നാൽ ഒരു ദിവസം ഉച്ചയ്ക്ക് ഉറങ്ങിപോയപ്പോൾ ഭർത്താവും അയാളുടെ മാതാപിതാക്കളും തന്നെ മർദ്ദിച്ചുവെന്നാണ് യുവതി പറയുന്നത്. കൂടാതെ ഭർത്താവ് വിവാഹ മോചനവും ആവശ്യപ്പെട്ടുവെന്ന് യുവതി പറഞ്ഞു.

