Monday, May 20, 2024
spot_img

പാക്കിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനെ പരിഹസിച്ച് ഡൊണാള്‍ഡ് ട്രംപ്: മുഖം കറുത്ത് ഇമ്രാന്‍ഖാന്‍

ന്യൂയോര്‍ക്ക്- കശ്മീർ വിഷയത്തിൽ ആവർത്തിച്ച് ചോദ്യങ്ങളുമായി എത്തിയ പാക്കിസ്ഥാൻ മാധ്യമപ്രവർത്തകനെ പരിഹസിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര പൊതു സഭ യോഗത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും, യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഒരുമിച്ച് മാധ്യമപ്രവർത്തകരെ കണ്ടു.

ഈ സന്ദർഭത്തിലാണ് പാക്കിസ്ഥാൻ മാധ്യമ പ്രവർത്തകനെ ഇമ്രാന് മുന്നിൽ വച്ച് പരിഹസിച്ചത്. ഇതോടെ ഇമ്രാന്റെ മുഖം കറുത്തെന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാൻ മാധ്യമ പ്രവർത്തകന്റെ ചേദ്യത്തിൽ ട്രംപ് അസ്വസ്ഥനായി. ഇത് നിങ്ങളുടെ ആളാണോ ,ഇതു പോലുളള റിപ്പോർട്ടർമാരെ എവിടെയാണ് നിങ്ങൾ കാണുന്നത? ട്രംപ് ഇമ്രാനോട് ചോദിച്ചു. കശ്മീർ വിഷയം അന്താരാഷ്ട്രവത്ക്കരിക്കാൻ പാക്കിസ്ഥാൻ അവർ എല്ലാ വഴിയും നോക്കുന്നു.

തീവ്രവാദത്തെ കുറിച്ചുളള പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ ഇമ്രാന്റെ സാന്നിധ്യത്തിൽ ട്രംപ് പ്രശംസിച്ചു.പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയ്ക്ക് വളരെയധികം സ്വീകാര്യതയുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം. എപ്പോഴും ഒരു പരിഹാരമുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും ഒത്തു ചേരുമെന്ന് പ്രതീക്ഷ ട്രംപ് പങ്കുവച്ചു.

മാധ്യമ പ്രവർത്തകനെ പരിഹസിച്ചതിന് പിന്നാലെ പരിപാടി പ്രക്ഷേപണം ചെയ്തു കൊണ്ടിരുന്ന പാക്കിസ്ഥാൻ ചാനൽ അത് നിർത്തി വച്ചിരുന്നു. കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ സന്നദ്ധനാണെന്ന് ട്രംപ് മുൻപ് പറഞ്ഞിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും ആഗ്രഹിക്കുന്നുവെങ്കിൽ മാത്രമേ ചെയ്യു എന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നല്ല ബന്ധമാണ് തനിക്കുളളത്. ഖാനുമായി നല്ല ബന്ധമുണ്ടെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

Related Articles

Latest Articles