Friday, September 18, 2026

ഹരിയാനയില്‍ ബിജെപി ഭരണത്തുടര്‍ച്ച നേടുമെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ

ഹരിയാന- സംസ്ഥാനത്ത് എഴുപത്തിയഞ്ചിലധികം സീറ്റ് നേടി ബി.ജെ.പി ഭരണത്തുടര്‍ച്ച നേടുമെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ . മോദി മാജിക് ഈ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യും. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതടക്കമുള്ള വിഷയങ്ങളാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രധാന പ്രചാരണവിഷയം.

അബ്കി ബാർ പചത്തർ പാർ, ഇത്തവണ എഴുപത്തിയഞ്ച്, ഹരിയാനയിൽ ചരിത്രജയം ആവർത്തിക്കാനുള്ള ബിജെപിയുടെ വിജയമന്ത്രം. 2009ൽ നാല് സീറ്റിലൊതുങ്ങിയ ബിജെപി 2014ല്‍ 47ലേക്ക് ഉയര്‍ത്തിയാണ് ഭരണത്തിലെത്തിയത്. ഈ വിജയം ആവർത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മനോഹർലാൽ ഖട്ടർ.

അഞ്ചുവര്‍ഷത്തെ പ്രകടനം വിലയിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പില്‍ കശ്മീരിന്റെ പ്രത്യേകപദവി
എടുത്തുകളഞ്ഞതടക്കമുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നടപടികള്‍ ഉയര്‍ത്തിയാണ് പ്രചാരണം.

Related Articles

Latest Articles