Tuesday, December 16, 2025

‘ഭീഷണി റഷ്യയോട് വേണ്ട, ഞങ്ങളുടെ കൈയ്യിലും ആയുധങ്ങളുണ്ട്!’ പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി വ്‌ളാദിമിർ പുടിൻ

മോസ്‌കോ: പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ഭീഷണി റഷ്യയോട് വേണ്ടെ, തങ്ങളുടെ കൈയ്യിലും ആയുധങ്ങളുണ്ടെന്ന് പുടിൻ പറഞ്ഞു. റഷ്യയിലെ അഭിഭാഷകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യുക്രെയ്‌നിലേക്ക് നാറ്റോ അംഗരാജ്യങ്ങൾ സൈന്യത്തെ അയക്കണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ബെഞ്ചമിൻ മാക്രോണിന്റെ പരാമർശത്തിന് പിന്നാലെയാണ് പുടിന്റെ പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങളോടുള്ള മുന്നറിയിപ്പ്.

നിങ്ങളുടെ മേഖലയിലെ ലക്ഷ്യം വെയ്ക്കാൻ സാധിക്കുന്ന ആയുധങ്ങൾ ഞങ്ങളുടെ കൈകളിലുണ്ടെന്ന കാര്യം പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങൾ മനസിലാക്കണം. ആണവായുധം പ്രയോഗിക്കാനും മാനവരാശി തന്നെ നശിക്കു്‌ന തരത്തിലേക്കുള്ള യുദ്ധങ്ങളിലേക്ക് വരെ ഇത്തരം വെല്ലുവിളികൾ നീണ്ടേക്കാം. ഇത് അവർക്ക് മനസിലാകുന്നില്ല എന്ന് പുടിൻ പറഞ്ഞു.

യുദ്ധഭൂമിയായ യുക്രെയ്‌നിലേക്ക് നാറ്റോ സഖ്യരാജ്യങ്ങൾ സൈന്യത്തെ അയക്കമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ പരാമർശമാണ് വിഷയം ഇത്തരത്തിൽ ആളിക്കത്തിച്ചത്. മാക്രോണിന്റെ ആവശ്യത്തെ അമേരിക്ക തള്ളിക്കളഞ്ഞിരുന്നു. ജർമ്മനി, ബ്രിട്ടൺ എന്നീ രാജ്യങ്ങളും മക്രോണിനെ തിരുത്തി രംഗത്തുവന്നിരുന്നു.

Related Articles

Latest Articles