Monday, April 29, 2024
spot_img

കോഴിക്കോട് എൻഐടിയിൽ പ്രൊഫസർക്ക് കുത്തേറ്റു !തമിഴ്‌നാട് സേലം സ്വദേശി കസ്റ്റഡിയിൽ

കോഴിക്കോട് മുക്കം എൻഐടിയിൽ പ്രൊഫസർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രൊഫസർ ജയചന്ദ്രനെയാണ് ഓഫിസിൽ വച്ച് തമിഴ്‌നാട് സേലം സ്വദേശിയായ വിനോദ് കുത്തിയത്. കഴുത്തിൽ കുത്തേറ്റ ജയചന്ദ്രനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ജയചന്ദ്രൻ മുൻപ് പഠിപ്പിച്ചിരുന്ന ഐഐടിയിലെ വിദ്യാർത്ഥിയായിരുന്നു വിനോദ് എന്നാണ് വിവരം. എംടെക് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നനങ്ങളാണ് കൃത്യത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles