Wednesday, May 15, 2024
spot_img

സെൻസർ ബോർഡ് അംഗീകരിച്ച ഏത് ചിത്രവും ദൂരദർശന് സംപ്രേഷണം ചെയ്യാം; അടിയന്തരാവസ്ഥക്കാലത്തെ ഉദാഹരണം ഓർമ്മിപ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് !

തിരുവനന്തപുരം: സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഏത് സിനിമയും പൊതുമാധ്യമത്തില്‍ പ്രദര്‍ശിപ്പിക്കാമെന്നും. അതിന് പൊതുമേഖലയെന്നോ സ്വകാര്യമേഖലയെന്നോ ഇല്ലെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് അടിയന്തരാവസ്ഥകാലത്ത് ആന്ധി എന്ന സിനിമ പ്രദര്‍ശിപ്പിച്ചതിനെപ്പറ്റിയും അദ്ദേഹം എടുത്തു പറഞ്ഞു. ദൂരദർശനിൽ ലവ് ജിഹാദിലൂടെ ഐ എസ് ഭീകര കേന്ദ്രങ്ങളിൽ എത്തിപ്പെടുന്ന പെൺകുട്ടികളുടെ കഥപറയുന്ന ദി കേരള സ്റ്റോറി പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന കാര്യാലയത്തിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു പ്രസ്താവന.

കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു ദൂരദർശനിൽ ദി കേരള സ്റ്റോറി പ്രദർശിപ്പിച്ചത്. തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ള സമയത്ത് ഇത്തരം സിനിമകൾ പ്രദർശിപ്പിക്കാൻ പാടില്ലെന്ന ആവശ്യവുമായി കേരളത്തിലെ ഭരണ പ്രതിപക്ഷ മുന്നണികൾ രംഗത്ത് വന്നിരുന്നു. ചിത്രം വിവിധ മത വിഭാഗങ്ങൾ തമ്മിലുള്ള സ്പർദ്ധ വർധിപ്പിക്കുമെന്നാണ് അവരുടെ വാദം. എന്നാൽ ആഗോള തീവ്രവാദ സംഘടനയായ ഐ എസിനെ എതിർക്കുന്ന പ്രമേയം എങ്ങിനെയാണ് മതസ്പർദ്ധയുണ്ടാക്കുമെന്നാണ് മറുവിഭാഗത്തിന്റെ ചോദ്യം

Related Articles

Latest Articles