ദില്ലി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡോ.മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ നാഷണൽ എക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. മാധ്യമ പ്രവർത്തനത്തിലും, കലാസാംസ്‌കാരിക രംഗത്തും ദേശീയ തലത്തിൽ മികവ് തെളിയിച്ചവർക്കാണ് അവാർഡ് സമ്മാനിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ 2020-ലെ ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ 2020-ലെയും 2021-ലെയും പുരസ്‌ക്കാരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നതെന്ന് ഡോ.മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ചെയർമാൻ ഡോ.ആർ ബാലശങ്കർ അറിയിച്ചു.
2020,2021-ലെ ഫൗണ്ടേഷൻ അവാർഡ് ജേതാക്കൾ താഴെ പറയുന്നവരാണ്…
*മാധ്യമ പ്രവർത്തനത്തിലെ ദേശീയ മികവ്: ആർ.കെ സിൻഹ (ചെയർമാൻ ഹിന്ദുസ്ഥാൻ സമാചാർ)2020, ശ്രീറാം സി ജോഷി (അസോസിയേറ്റ് എഡിറ്റർ പുധരി ദിനപത്രം)2021.
*ശാസ്ത്ര റിപ്പോർട്ടിങ്ങിനുള്ള ദേശീയ പുരസ്ക്കാരം: വർഗീസ് തോമസ് (2020), ശലഭ് ഉപാദ്ധ്യായ (2021).
*കലാസാംസ്‌കാരിക രംഗം: മുബാരക് നിസ മുഹമ്മദ് റിയാസ് (2020), ഗണേഷ് പി.ആർ (2021).
*മെഡിക്കൽ രംഗത്തെ തെറ്റായ പ്രവണതകളെ കുറിച്ചുള്ള മികച്ച റിപ്പോർട്ടിങ്ങിനുള്ള പുരസ്ക്കാരം: പുഷ്‌പ ഗിരിമാജി (2020), അഡ്വ: അപൂർവ്വ് കുറുപ്പ് (2021).
*സാമൂഹിക സേവനത്തിനുള്ള ദേശീയ പുരസ്ക്കാരം: അജികൃഷ്ണൻ (2020), സുരേഷ് ജെയിൻ (2021).
ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും, ഫലകവും, പ്രശംസാപത്രവും അടങ്ങുന്നതാണ് ഡോ.മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ നൽകുന്ന ഓരോ അവാർഡും. നവംബർ 29-ന് ദില്ലിയിലെ എൻഡിഎംസി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഡോ. ആർ.ബാലശങ്കർ അറിയിച്ചു.

