തിരുവനന്തപുരം: ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോ. ശ്യാമപ്രസാദ് മുഖർജി റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികാഘോഷം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് (ഒക്ടോബർ 13, 2025) വരുന്ന തിങ്കളാഴ്ച വൈകുന്നേരം 04:00 മണിക്കാണ് പരിപാടി നടക്കുക.
കേരളാ ഗവർണർ രാജേന്ദ്ര ആർലേക്കർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ സംഭാവനകളെക്കുറിച്ചും രാജ്യ പുരോഗതിയിൽ അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ചും പ്രജ്ഞാ പ്രവാഹ് ദേശീയ കോ-ഓർഡിനേറ്റർ ജെ. നന്ദകുമാർ പ്രഭാഷണം നടത്തും.
ഡോ. ശ്യാമപ്രസാദ് മുഖർജി റിസർച്ച് ഫൗണ്ടേഷൻ സെക്രട്ടറി ട്രസ്റ്റി പ്രൊഫ. പി. കനകസഭാപതി ആമുഖ പ്രഭാഷണം നടത്തും.
ക്ഷണിക്കപ്പെട്ടവർ കൃത്യം 3:45-ഓടെ സീറ്റുകളിൽ പ്രവേശിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

