Tuesday, June 18, 2024
spot_img

നമ്മുടെ ആരോഗ്യം റീഡേഴ്സ് ക്ലബ് വാർഷികവും സ്വാതന്ത്ര്യ ദിനാഘോഷവും

ഐ എം എ നമ്മുടെ ആരോഗ്യം റീഡേഴ്സ് ക്ലബ്ബിന്റെ വാർഷികവും ആസാദി കാ അമൃത് മഹോത്സവാഘോഷവും ഐ എം എ നമ്മുടെ ആരോഗ്യം ചീഫ് എഡിറ്റർ ഡോ ടി സുരേഷ്‌കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കരിക്കകം ഗവണ്മെന്റ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് പി ഉപേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. സാമുവൽ കോശി മുഖ്യാതിഥിയായിരുന്നു. ആർ സി സി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ വിഭാഗം ആർ എം ഒ ഡോ. സി വി പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു ആരോഗ്യ ഹെൽത്ത് ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

വാർഡ് കൗൺസിലർ ഡി ജി കുമാരൻ, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ എസ് ശ്രീകുമാർ, കരിക്കകം ശിവലാൽ, കരിക്കകം വസന്തകുമാരി, സായി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എം എസ് പ്രസാദ്, സ്കൂൾ എച് എം അജിതാ മോഹൻ, പി ടി എ പ്രസിഡന്റ് അനിത തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Latest Articles