Sunday, May 19, 2024
spot_img

മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര ! പ്രമുഖ ക്ഷേത്രങ്ങളെ കോർത്തിണക്കി പഞ്ചപാണ്ഡവ ദർശന തീർത്ഥാടനവുമായി കെ എസ് ആർ ടി സി; ആറന്മുള വള്ളസദ്യയും കണ്ണാടി നിർമ്മാണ കേന്ദ്രങ്ങളും അടുത്തറിയാൻ യാത്രികർക്ക് അവസരമൊരുക്കും

തിരുവനന്തപുരം: പഞ്ചപാണ്ഡവർ പൂജിച്ചിരുന്ന പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങൾ ദർശിക്കാനൊരുങ്ങുന്നവർക്കായി പുതിയ ഷെഡ്യുളുകൾ ക്രമീകരിച്ച് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സമിതികളുമായും സഹകരിച്ചാണ് ‘മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര’ എന്ന ടാഗ് ലൈനിൽ തീർത്ഥാടന പാക്കേജ് ഒരുക്കിയിരിക്കുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറന്മുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങളിൽ പഞ്ചപാണ്ഡവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണുള്ളത്. കുന്തീ ദേവി പ്രതിഷ്ഠ നടത്തി എന്ന് വിശ്വസിക്കുന്ന മുതുകുളം പാണ്ഡവർകാവ് ദേവീക്ഷേത്രവും കവിയൂർ തൃക്കാക്കുടി ഗുഹാക്ഷേത്രവും ഈ പാക്കേജിൽ പെടുന്നു.

ആറൻമുള പള്ളിയോട സേവാസംഘങ്ങളുടെ നേതൃത്വത്തിൽ ഒക്ടോബർ 9 വരെ നടത്തുന്ന ആറൻമുള വള്ളസദ്യയിലെ ചടങ്ങുകൾ കാണുന്നതിനും സദ്യയിൽ പങ്കുകൊള്ളുന്നതിനും കൂടാതെ ആറന്മുള കണ്ണാടിയുടെ നിർമ്മാണ ഘട്ടങ്ങൾ നേരിട്ടുകാണാനും യാത്രികർക്ക് അവസരമുണ്ടാകുമെന്നും കെ എസ് ആർ ടി സി അറിയിക്കുന്നു.

Related Articles

Latest Articles