Dramatic changes on Instagram
ജനം ഏറ്റവും കൂടുതൽ ഉറ്റുനോക്കുകയും വിനോദത്തിനും മറ്റുമായി തിരഞ്ഞെടുക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം. പുതിയ മാറ്റങ്ങൾ ആണ് ജനപ്രിയ പ്ലാറ്റ്ഫോമിൽ വരാൻ പോകുന്നത്.പുതിയ ‘ബ്രോഡ്കാസ്റ്റിംഗ് ചാറ്റ് ഫീച്ചർ’ ആയ ‘ചാനൽ’ ആരംഭിക്കാനാണ് ഇൻസ്റ്റഗ്രാം പദ്ധതിയിടുന്നത്. ടെലഗ്രാമിന് സമാനമായ ഫീച്ചറായതിനാൽ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കാൻ സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഇൻസ്റ്റഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റ നടത്തുന്നുണ്ട്.
പുതിയ ഫീച്ചർ എത്തുന്നതോടെ, ക്രിയേറ്റേഴ്സിന് അവരെ ഫോളോ ചെയ്യുന്നവർക്ക് പ്രധാനപ്പെട്ട അപ്ഡേറ്റുകളും വാർത്തകളും അനായാസമായി പങ്കിടാൻ ബ്രോഡ്കാസ്റ്റ് ചാനലുകൾ വഴി സാധിക്കും.
മെറ്റയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കുന്ന മെറ്റ ബ്രോഡ്കാസ്റ്റ് ചാനലിനും രൂപം നൽകാൻ സാധ്യതയുണ്ട്. മെറ്റ പ്രോഡക്ടുകളെ കുറിച്ചുള്ള വിവരങ്ങളായിരിക്കും ഈ ചാനലിലൂടെ അറിയിക്കുക. ബ്രോഡ്കാസ്റ്റ് ചാനലുകളിൽ ഉപഭോക്താക്കൾക്ക് ടെക്സ്റ്റുകൾ, വീഡിയോകൾ, വോയിസ് നോട്ടുകൾ, ഫോട്ടോകൾ എന്നിവ പങ്കുവെക്കാൻ സാധിക്കുന്നതാണ്. ഇൻസ്റ്റഗ്രാമിന് പുറമേ, മെസഞ്ചറിലും ഈ ഫീച്ചർ മെറ്റ പരീക്ഷിക്കുന്നുണ്ട്.
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…
വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് (flydubai) പൈലറ്റ് ക്യാപ്റ്റന്‍…
വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്…
തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ മാത്രമേ…
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…