Kerala

കോഴിക്കോട് കൂട്ടബലാത്സംഗം; എറണാകുളം സ്വദേശിനിയായ നഴ്‌സിങ് വിദ്യാർത്ഥിനിയെ മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി;പ്രതികളായ സുഹൃത്തുക്കൾ ഒളിവിൽ

കോഴിക്കോട് : എറണാകുളം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനി കോഴിക്കോട്ട് ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടു. സുഹൃത്തുക്കളായ രണ്ടുപേരാണു പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. ബലം പ്രയോഗിച്ച് മദ്യം പെൺകുട്ടിയുടെ വായിലൊഴിച്ചു കുടിപ്പിച്ചാണ്‌ പീഡനത്തിനിരയാക്കിയത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ പിടിക്കാൻ ഊർജിതമായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തുക്കളായ രണ്ടുപേർ ചേർന്ന് ഇവർ താമസിക്കുന്ന മുറിയിലേക്ക് പെൺകുട്ടിയെ തന്ത്രപൂർവ്വം എത്തിക്കുകയായിരുന്നു. അതിനു ശേഷം കരുതിയിരുന്ന മദ്യം ബലം പ്രയോഗിച്ചു കുടിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം ഞായറാഴ്ച രാവിലെ പെൺകുട്ടിയെ മുറിയിൽ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു.

പരാതി ലഭിച്ചയുടൻ കസബ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടാനാകുമെന്നാണു പൊലീസ് പ്രതീക്ഷിക്കുന്നത്.

Anandhu Ajitha

Recent Posts

ഭാര്യയെയും മകനെയും തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു ! ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ്…

7 mins ago

പുത്തൻ ആവേശത്തിൽ കേരള ഘടകം ! അടുത്തലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ് ? |BJP

ബിജെപിക്ക് 27 ശതമാനം വോട്ടോ ? എക്സിറ്റ് പോൾ കണ്ട് വായപൊളിക്കണ്ട ! സൂചനകൾ നേരത്തെ വന്നതാണ് #bjp #rajeevchandrasekhar…

22 mins ago

ഹ_മാ_സിനെ ഇല്ലാതാക്കുന്നതില്‍ വിട്ടു വീഴ്ചയില്ല | ബന്ദികളെ വിട്ടയയ്ക്കുന്ന കരാറിനോട് ഇസ്രയേല്‍

ഗാസ യു_ദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ച കരാറിന്റെ കരടിനോട് അനുഭാവപൂര്‍വ്വം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു…

42 mins ago

ഒഡിഷ നിയമസഭാ എക്‌സിറ്റ് പോളില്‍ ബിജെപിയ്ക്ക് വന്‍ മുന്നേറ്റം| തൂക്കു സഭയ്ക്കു സാദ്ധ്യത

ഒഡിഷയും കാവി അണിയുന്നു. ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളില്‍ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിനെ ഭാരതീയ ജനതാ…

1 hour ago

യുവതിയുടെ ധീരമായ ചെറുത്ത് നിൽപ്പ് !മോഷ്ടിച്ച സ്‌കൂട്ടറിലെത്തി മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍ !

മോഷ്ടിച്ച സ്‌കൂട്ടറിലെത്തി യുവതിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാര്‍ (42) ആണ് കഴക്കൂട്ടം പോലീസിന്റെ…

1 hour ago

പോലീസുകാരന്‍ കൈക്കൂലിവാങ്ങിയതിന് ഭാര്യയ്ക്കു തടവുശിക്ഷ വിധിച്ച് കോടതി

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. #briberycase #madrashighcourt

2 hours ago