Saturday, June 8, 2024
spot_img

ദ്രൗപദി മുർമുവിനെ അപമാനിച്ച മുത്തശ്ശി പാർട്ടിയുടെ അവശേഷിക്കുന്ന കൗരവ തുരുത്തുകളും തകർന്നു പോകും

പണ്ട്, വളരെ പണ്ട് എന്നു വെച്ചാൽ നമ്മുടെ ഇന്ത്യ ഇന്ദ്രപ്രസ്ഥത്തിൽ മുഗളൻമാരും ബ്രിട്ടീഷ്കാരും ,ഇറ്റലിക്കാരും ഭരണത്തിലേറുന്നതിന് മുമ്പ്,
കുരുവംശത്തിൽ പിറന്ന നൂറു പേരടങ്ങുന്ന കൗരവന്മാർ അന്ധനായ ധൃതരാഷ്ട്രരെ സിംഹാസനത്തിൽ ഇരുത്തി ഹസ്തിനപുരിയിൽ രാജഭരണം നടപ്പാക്കി കൊണ്ടിരുന്ന കാലത്ത്,
അധാർമ്മികരും കലാപകാരികളും ,കുലധർമ്മം മറന്ന് അഹങ്കാരികളും ജനങ്ങളിൽ നിന്നും കവർന്നെടുത്ത ധനത്തിൽ അർമാദിക്കുന്നവരുമായ കൗരവന്മാർ ഹസ്തിനപുരി വാണരുളിയ നാളുകളിൽ ,
സ്വസഹോദരങ്ങളായ ജ്യേഷ്ഠപിതാവിൻ്റെ മക്കളായ ,ധർമ്മിഷ്ഠരും പ്രജാതൽപരരും നാടിനും നാട്ടാർക്കും പ്രീയപ്പെട്ടവരുമായ പഞ്ചപാണ്ഡവന്മാർ അവർക്ക് വീതം കിട്ടിയ രാജ്യത്ത് പടുത്തുയർത്തിയ രാജ്യ തലസ്ഥാനമായ ഇന്ദ്രപ്രസ്ഥം വാണു കൊണ്ട് ആഗോള പ്രശസ്തി നേടിയ നാളുകളിൽ ,
അർദ്ധ സഹോദരങ്ങളുടെ സദ്ഭരണത്തിലും പ്രശസ്തിയിലും അസൂയ പൂണ്ട് ഉറക്കമില്ലാതെ കൗരവ നേതാക്കൾ പ്രശ്നങ്ങൾ ഉണ്ടാക്കി കഴിയുന്ന കാലത്ത്,
പാണ്ടവർക്ക് നിയമപരമായി കിട്ടിയ അർഹതപ്പെട്ടതെല്ലാം കവർന്നെടുക്കാൻ കൈക്കൊണ്ട എല്ലാ പരിപാടികളും തകർന്നടിഞ്ഞകാലത്ത്,
,കള്ളച്ചൂതിൽ അവരെ തോല്പിക്കാൻ ഗാന്ധാരദേശത്തെ ശകുനിയുടെ സഹായം സ്വീകരിച്ച് ധർമ്മപുത്രരെ കള്ളച്ചൂതിൽ തോല്പിച്ച് ഗർവ് കാട്ടി അഹങ്കരിക്കുന്ന കാലത്ത്, പാണ്ഡവ പത്നിയെ സഭാതലത്തിൽ വെച്ച് വസ്ത്രാക്ഷേപം ചെയ്ത് ആർത്തു ചിരിച്ച ദുര്യോധനാദികളുടെ കൂട്ടത്തിൽ ശകുനിയും ദുശ്ശളയും മറ്റു കൊട്ടാരാശ്രിതരും എല്ലാമുണ്ടായിരുന്നു.
പാണ്ഡവരെ തോല്പിക്കൽ ദ്രൗപതിയുടെ വസ്ത്രാക്ഷേപത്തിലൂടെ മാത്രമേ പൂർണ്ണമാകു എന്ന അധാർമ്മികളുടെ ചിന്ത ഹസ്തിനപുരിയുടെ സഭാതലത്തിൽ വെച്ച് അക്കാലത്തെ ഏറ്റവും ഹീനമായ ഒരു പ്രവൃത്തിയിൽ എത്തി . .ഭഗവാൻ കൃഷ്ണൻ്റെ കാരുണ്യം കൊണ്ട് ദ്രൗപദി നഗ്നയാകാതെ രക്ഷപ്പെട്ടെങ്കിലും ആ കോപഗ്നി ഭാരതഖണ്ഡം ആകെ നശിപ്പിച്ച കുരുക്ഷേത്രയുദ്ധത്തിലാണ് അവസാനിച്ചത്.
ഭാരതത്തിൻ്റെ കുലസ്ത്രീകളായ വനവാസികളും ദലിതരും സ്വാതന്ത്ര്യത്തിന് മുമ്പും സ്വാതന്ത്ര്യംകിട്ടി 75 വർഷമായിട്ടും നിരന്തരം പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവരുടെ സ്ത്രീകൾ സമൂഹത്തിൽ ഉയർന്നു വരാൻ വേണ്ടി ഒന്നും സ്വതന്ത്ര ഇന്ത്യ ചെയ്യാൻ മറന്നു പോയി.ദളിത് പ്രേമവും വനവാസി പ്രേമവും അവർക്ക് വേണ്ടി മാറ്റിവെക്കപ്പെടുന്ന സമ്പത്ത് അടിച്ചു മാറ്റാൻ വേണ്ടി മാത്രം ഉപയോഗിക്കപ്പെട്ടുകൊണ്ടിരുന്നു.
ഇതിനെല്ലാം മാറ്റം വന്നു. ഭാരത രക്ഷിതാവ് ആയ മോദിജി തമസ്കരിക്കപ്പെട്ടു കിടന്ന ഓരോ ജനവിഭാഗത്തെയും ഉണർത്തി അവരെയെല്ലാം അധികാരത്തിൽ ഭാഗഭാക്കാക്കാൻ തുടങ്ങി. ഇന്നത്തെ ഇന്ദ്രപ്രസ്ഥത്തിൽ 60% മന്ത്രിമാരും പിന്നോക്കക്കാരും ദലിതരും മറ്റുമാണ്. രാഷ്ട്രപിതാവിൻ്റെ സ്ഥാനത്തേക്ക് ആദ്യം ദലിതൻ അതിന് പുറകെ ഗോത്രവർഗ്ഗ വനിതയെ രാജ്യതന്ത്രം പരിശിലിപ്പിച്ച് ഉയർത്തി കൊണ്ടുവന്നു അവരോധിച്ചു.
രാഷ്ട്രപതിയായ ശ്രീമതി ദ്രൗപദി മുർമു വിനെ രാഷ്ട്രപത്നിയായി സംബോധന ചെയ്ത ഇന്ത്യൻ സവർണ്ണമേധാവിക്ക് വിദേശീയ സവർണ്ണമേധാവിയുടെ അനുഗ്രഹാശിസുകൾ ഉണ്ടാകാം വിദേശ കുറുള്ള ഗാന്ധാരദേശത്തെ പുതിയ തത്വ സംഹിതയുടെയും ശകുനിമാരുടെയും പൗരസ്ത്യ ദേശത്തെ അസുരന്മാരുടെയും പിന്തുണയുണ്ടാകാം.പക്ഷേ അന്ന് അവർക്ക് സംഭവിച്ചതൊക്കെ ഇനിയും ഭാരതഖണ്ഡത്തിൽ ആവർത്തിച്ചേക്കാം.
കൗരവ സദസിൽ വച്ച് അപമാനിക്കപ്പെട്ട ദ്രൗപദി കാരണം കുരുവംശം തന്നെ മുച്ചൂടും മുടിഞ്ഞു പോയ പോലെ ഭാരതത്തിൻ്റെ രാഷ്ട്ര പതിപദം അലംകരിക്കുന്ന സർവ്വാദരണീയയായ ദ്രൗപദി മുർമുവിനെ അപമാനിച്ച മുത്തശ്ശി പാർട്ടിയുടെ അവശേഷിക്കുന്ന കൗരവ തുരുത്തുകളും തകർന്നു പോകും. കൗരവപക്ഷം മൂച്ചൂടെ തകരും എല്ലാവരും ഓർക്കേണ്ട പ്രധാന കാര്യം ചരിത്രം പലപ്പോഴും ആവർത്തിക്കാറുണ്ട്, പുതിയ രൂപത്തിൽ പുതിയ കാലഘട്ടത്തിൽ പുതിയ ഭാവത്തിൽ.

Related Articles

Latest Articles