ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നിയിൽ നിന്ന് വിദർഭ ക്യാപ്റ്റൻ അക്ഷയ് വാഡ്കർ രഞ്ജി ട്രോഫി ഏറ്റുവാങ്ങുന്നു
നാഗ്പുര് : കേരളം-വിദർഭ രഞ്ജി ട്രോഫി ഫൈനൽ സമനിലയിൽ. ആദ്യ ഇന്നിങ്സിൽ നേടിയ ലീഡിന്റെ മുൻതൂക്കത്തിൽ വിദർഭ കിരീടം സ്വന്തമാക്കി. അഞ്ചാംദിനം സ്റ്റമ്പെടുക്കുമ്പോള് വിദർഭ രണ്ടാം ഇന്നിങ്സിൽ ഒൻപത് വിക്കറ്റ് നഷ്ടത്തില് 375 റണ്സെന്ന നിലയിൽ മത്സരം അവസാനിപ്പിക്കുകയായിരുന്നു.
ഗ്രൂപ്പ് ഘട്ടങ്ങളിലെല്ലാം മിന്നും വിജയങ്ങള് നേടിയെത്തിയ ടീമിനെതിരേ മികച്ച പോരാട്ടം പുറത്തെടുക്കാന് കേരളത്തിന് കഴിഞ്ഞു . എങ്കിലും വിദര്ഭയ്ക്കായി രണ്ട് ഇന്നിങ്സിലും മികച്ച പ്രകടനം കാഴ്ചവച്ച മറുനാടന് മലയാളിയായ കരുണ് നായരും ഡാനിഷ് മാലേവറുമാണ് കളിയെ കേരളത്തിൽ നിന്ന് അകറ്റിയത്.
കഴിഞ്ഞദിവസം സെഞ്ചുറി തികച്ച കരുണ് നായരെ, ഇന്ന് വിക്കറ്റ് കീപ്പര് മുഹമ്മദ് അസ്ഹറുദ്ദീന് സ്റ്റമ്പുചെയ്ത് പുറത്താക്കുകയായിരുന്നു. 295 പന്തില് പത്ത് ഫോറും രണ്ട് സിക്സും സഹിതം 135 റണ്സാണ് കരുണ് നേടിയത്. ക്യാപ്റ്റൻ അക്ഷയ് വദ്കർ (25), ഹർഷ് ദുബെ (4), അക്ഷയ് കർനേവർ (30), നാച്ചികെട്ട് ഭൂട്ടെ (3) എന്നിവരും ഇന്ന് പുറത്തായി.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിദര്ഭയെ കേരളം 379 റണ്സിന് പുറത്താക്കിയിരുന്നു. ഡാനിഷ് മാലേവറിന്റെ സെഞ്ചുറിയാണ് വിദര്ഭയെ രക്ഷിച്ചത്. മറുപടി ബാറ്റിങ്ങില് കേരളം 342 റണ്സിന് പുറത്തായി. 37 റണ്സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ വിദര്ഭ പിന്നീട് ഏഴ് റണ്സിനിടെ രണ്ട് വിക്കറ്റുകള് നഷ്ടപ്പെടുത്തിയെങ്കിലും കരുണ് നായരും മാലേവറും ചേര്ന്ന് കരകയറ്റുകയായിരുന്നു.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…