ദില്ലി: രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച അത്യാധുനിക ടാങ്ക് വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. കൂടാതെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി അനുസരിച്ച് വികസിപ്പിച്ച മിസൈല്‍ കരസേനയ്ക്ക് കരുത്തു നൽകുകയാണ്.
#WATCH | Defence Research & Development Organisation (DRDO) successfully flight tested indigenously developed low weight, fire & forget Man-Portable Anti-Tank Guided Missile (MPATGM) today pic.twitter.com/Rqujm2N8MO
— ANI (@ANI) July 21, 2021
വളരെ കുറഞ്ഞ ഭാരം മാത്രമുള്ള ടാങ്ക് വേധ മിസൈല്‍ മറ്റാരുടെയും സഹായമില്ലാതെ ഒരാള്‍ക്ക് തന്നെ വഹിച്ചു കൊണ്ടുപോകാനാവുമെന്നതാണ് പ്രത്യേകത. ഇത് വിക്ഷേപിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനവും സമാനമായ രീതിയിൽ കൊണ്ടുപോകാവുന്നതാണ്.
അതേസമയം ആധുനിക ഇലക്‌ട്രോണിക്‌സ് സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഡിആര്‍ഡിഒ അറിയിച്ചു. ഇതിലൂടെ കൃത്യമായി ശത്രുവിന്റെ നീക്കം തിരിച്ചറിഞ്ഞ് ലക്ഷ്യസ്ഥാനത്തേക്ക് തൊടുക്കാന്‍ സജ്ജമാക്കുന്ന ഇന്‍ഫ്രാറെഡ് സാങ്കേതികവിദ്യയും ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. മാത്രമല്ല മിസൈല്‍ കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിച്ചതായും ഡിആര്‍ഡിഒ വ്യക്തമാക്കി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

