Saturday, May 11, 2024
spot_img

ഗുരുപൂർണിമ മഹോത്സവം; പതിനൊന്നു ഭാഷകളിൽ ഓൺലൈനായി നടത്തനൊരുങ്ങി സനാതൻ സംസ്ഥയും ഹിന്ദു ജനജാഗൃതി സമിതിയും

കൊച്ചി: സനാതൻ സംസ്ഥയും ഹിന്ദു ജനജാഗൃതി സമിതിയും സംയുക്തമായി പതിനൊന്നു ഭാഷകളിൽ ഓൺലൈൻ ഗുരുപൂർണിമ മഹോത്സവം സംഘടിപ്പിക്കുന്നു. മലയാളം, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, തമിഴ്, മറാഠി, ഹിന്ദി, ഗുജറാത്തി, പഞ്ചാബി, ബംഗാളി, ഒഡിയ എന്നീ 11 ഭാഷകളിലായി ജൂലൈ 23നും 24നും ആണ് ഓൺലൈൻ ഗുരുപൂർണിമ മഹോത്സവം സംപ്രേക്ഷണം ചെയ്യുന്നത്. മാത്രമല്ല ഈ മഹോത്സവത്തിൽ ഗുരുപൂജ, സനാതൻ സംസ്ഥയുടെ സ്ഥാപകനായ പരാത്പര ഗുരു ഡോക്ടർ ജയന്ത് ആഠവലെജി നൽകിയ മാർഗദർശനത്തിന്റ റിക്കാർഡഡ് ഭാഗങ്ങൾ, ആപത്ത് കാലത്തേക്കു വേണ്ട തയ്യാറെടുപ്പുകൾ (വീഡിയോ), കൂടാതെ ആപത്തുകാലത്ത് ഹിന്ദുക്കളുടെ രക്ഷയും, ഹിന്ദു രാഷ്ട്രം സ്ഥാപിക്കലും എന്ന വിഷയത്തെക്കുറിച്ച് മാർഗദർശനവും ഉണ്ടാകും.

എപ്പോഴെല്ലാം രാഷ്ട്രവും ധർമവും പ്രതിസന്ധികളിൽ പെട്ടിട്ടുണ്ടോ, അപ്പോഴെല്ലാം ഗുരു-ശിഷ്യ പരമ്പര മുഖേന ധർമസംസ്ഥാപനത്തിന്റെ മഹത്കാര്യം നടന്നിട്ടുണ്ട്. ശ്രീകൃഷ്ണ ഭഗവാൻ അർജുനനെ കൊണ്ടും, ആര്യ ചാണക്യൻ ചന്ദ്രഗുപ്തനെ കൊണ്ടും ആ സമയത്തുള്ള ദുരാചാരങ്ങളെ ഇല്ലാതാക്കി മാതൃകാപരമായ ധർമ്മാധിഷ്ഠിത രാജ്യ ഭരണവ്യവസ്ഥ സ്ഥാപിതമാക്കി. വർത്തമാന കാലത്തും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ധർമ്മത്തിന്റെയും സ്ഥിതി വളരെ ദയനീയം ആയിരിക്കുകയാണ്. ഇത്തരം സമയങ്ങളിൽ ജനങ്ങളെ പീഡിപ്പിക്കുന്ന ദുഷ്പ്രവണതകൾക്കെതിരെ പോരാടുകയും രാമരാജ്യത്തിന് സമാനമായ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുകയും ചെയ്യുക എന്നത് കാലമനുസരിച്ചുള്ള ഗുരുസേവ തന്നെയാണ്. ഈ ലക്ഷ്യബോധത്തോടെയാണ് സനാതൻ സംസ്ഥയും ഹിന്ദു ജനജാഗൃതി സമിതിയും സംയുക്തമായി ഭാരതം മുഴുവൻ ഓൺലൈൻ ഗുരുപൂർണിമ മഹോത്സവം ആഘോഷിക്കുന്നത്. കൊറോണ മഹാമാരി കാരണം ഈ വർഷവും ഓൺലൈൻ പരിപാടികൾ മാത്രമേ നടത്തുകയുള്ളൂ എന്ന് സംഘടനാ കാര്യകർത്താക്കൾ അറിയിച്ചു.

ദുരന്തങ്ങൾ വർധിച്ചു വരുന്ന കാലഘട്ടത്തിൽ ഈശ്വരബലം വളരെയധികം ആവശ്യമാണ്. നമ്മൾ ഈ മഹോത്സവത്തിൽ പങ്കെടുക്കുമ്പോൾ ഗുരുവിന്റെ ആശീർവാദം ലഭിക്കുകയും, അതോടൊപ്പം ഹിന്ദുക്കൾ ധാർമ്മിക അടിസ്ഥാനത്തിൽ ഒത്തു കൂടുകയും ചെയ്യുന്നു. എല്ലാ രാഷ്ട്ര-ധർമ്മ സ്നേഹികളായ ഹിന്ദുക്കളും കുടുംബസമേതം ഈ ഓൺലൈൻ ഗുരുപൂർണിമ മഹോത്സവത്തെ പ്രയോജനപ്പെടുത്തേണ്ടത് അത്യവശ്യമാണ് എന്ന് സനാതൻ സംസ്ഥ വ്യക്തമാക്കുന്നു.

മലയാളത്തിലെ ഓൺലൈൻ ഗുരുപൂർണിമ ഉത്സവം ജൂലൈ 23ന് വൈകിട്ട് 7 മണിക്ക് ആയിരിക്കും. അതിന്റെ യൂട്യൂബ് ലിങ്ക് Youtube.com/HJSKeralam ആണ്.

മറ്റു ഭാഷകളിലുള്ള ഗുരുപൂർണിമ മഹോത്സവത്തെക്കുറിച്ചുള്ള വിവരങ്ങൾക്കായി താഴെ കൊടുക്കുന്ന ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ടതാണ്
https://www.sanatan.org/en/gurupurnima
https://www.hindujagruti.org/hinduism/festivals/gurupurnima

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles