Monday, May 20, 2024
spot_img

പ്രതിരോധ രംഗത്ത് ഇന്ത്യയ്‌ക്ക് കരുത്തായി തദ്ദേശീയ ബാലിസ്റ്റിക് മിസൈൽ രൂപകൽപ്പന ചെയ്ത് ഡിആർഡിഒ;രൂപകൽപ്പന അംഗീകാരത്തിനായി സമർപ്പിച്ചു

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് ഇന്ത്യയ്‌ക്ക് കരുത്തായി തദ്ദേശീയ ബാലിസ്റ്റിക് മിസൈൽ രൂപകൽപ്പന ചെയ്ത് ഡിആർഡിഒ.മിസൈലിന്റെ രൂപകൽപ്പനയുടെ അംഗീകാരത്തിനായി കേന്ദ്രസർക്കാറിന് സമർപ്പിച്ചതായി ഡിആർഡിഒ അറിയിച്ചു.അതിദൂര മിസൈലുകളെല്ലാം ചൈനയെ ലക്ഷ്യം വെച്ചിട്ടാണ് നിർമ്മിക്കുന്നത് എന്നും ഇന്ത്യയുടെ തദ്ദേശീയ നിർമ്മിതിയെ കരയിൽ നിന്നും കടലിൽ നിന്നും വിക്ഷേപിക്കാനാകുമെന്നും ഒപ്പം കപ്പലുകളെ തകർക്കാനും ഉപയോഗിക്കാമെന്നും ഡിആർഡിഒ വ്യക്തമാക്കി.

ഡിആർഡിഒയുടെ പുതിയ മിസൈൽ 1500 കിലോമീറ്ററിലെ ലക്ഷ്യം ഭേദിക്കും. ഇന്ത്യൻ മഹാസുദ്രത്തിന്റെ വിശാലത കണക്കിലെടുത്താണ് പുതിയ മിസൈലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചൈനയുടെ കരമേഖലയായ സിൻജിയാംഗ്, ടിബറ്റ്, യുനാൻ പ്രവിശ്യ കളിലെ ചൈനയുടെ ഏത് പ്രകോപനവും നേരിടാൻ പുതിയ ബാലിസ്റ്റിക് മിസൈലുകൾക്ക് ക്ഷമതയുണ്ടായിരിക്കും. ഇന്ത്യയുടെ അന്തർവാഹിനികളിൽ ഘടിപ്പിക്കാനും സംവിധാ നമുണ്ട്. നിലവിൽ ബിഎ-02 മിസൈലുകളാണ് അന്തർവാഹിനികളിൽ ഉപയോഗിക്കുന്നത്.

ഇന്തോ-പസഫിക്കിലെ അമേരിക്കയുടെ വ്യോമതാവളമുള്ള ഗുവാമിനെ തകർക്കാനാണ് ചൈന മിസൈൽ നിർമ്മിച്ചത്. മറ്റൊന്ന് കപ്പലുകളെ തകർക്കാൻ ശേഷിയുള്ള ഡിഎഫ്21 ഡി മിസൈലാണ്. 1550 കിലോമീറ്റർ പരിധിവരെ മിസൈൽ സഞ്ചരിക്കും. ചൈനയുടെ ഇത്തരം എല്ലാ വെല്ലുവിളികളേയും നേരിടാൻ ഡിആർഡിഒ വികസിപ്പിക്കുന്ന പുതിയ മിസൈലിനാകുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

Related Articles

Latest Articles