Tuesday, September 22, 2026

മകന്റെ നിയമനത്തിൽ അസ്വാഭാവീകതയില്ല; നിയമനത്തിൽ ഇടപെട്ടിട്ടില്ല; ഏതന്വേഷണവും നേരിടാൻ തയ്യാറെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

തിരുവനന്തപുരം: തന്റെ മകൻ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിൽ അനധികൃത നിയമനം നേടിയെന്ന വാർത്ത വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ച് മെറിറ്റടിസ്ഥാനത്തിലാണ് തന്റെ മകൻ നിയമനം നേടിയതെന്നും മറിച്ചുള്ള വാദങ്ങൾ ഗൂഡാലോചനയുടെ ഭാഗമാണെന്നും മാദ്ധ്യമവാർത്തക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി തന്റെ മകനെ കുടുക്കാനുള്ള ഗൂഡാലോചന ചിലർ നടത്തുന്നു. ആദ്യം കള്ളപ്പണക്കേസിൽ കുടുക്കാൻ ശ്രമിച്ചു. അതിൽ പരാജയപ്പെട്ടവരാണ് ഇപ്പോൾ ബന്ധു നിയമനവാദവുമായി വരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

കേന്ദ്ര സർക്കാർ ഉടമസ്ഥതയിലായതിനാൽ സംസ്ഥാന അദ്ധ്യക്ഷന്റെ മകൻ നിയമവിരുദ്ധമായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നിയമനം നേടിയെന്നായിരുന്നു മാധ്യമ വാർത്ത. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെയും കേരള സന്ദർശനത്തിന്റെ വിവരങ്ങൾ നൽകുകയായിരുന്നു കെ സുരേന്ദ്രൻ ആരോപണം സംബന്ധിക്കുന്ന ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles