Saturday, January 10, 2026

വഴിയിൽ കാർ നിർത്തിയിട്ട് മദ്യപാനം!; ചോദ്യം ചെയ്ത നാട്ടുകാരെയും പോലീസിനെയും വിരട്ടി;സിപിഎം മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

ആലപ്പുഴ: പൊതുവഴിയിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ സംഭവത്തിൽ സിപിഎം മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ. പത്തനംതിട്ട കൗൺസിലർ വി ആർ ജോൺസനാണ് അറസ്റ്റിലായത്.

എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള റോഡിൽ ആറംഘ സംഘത്തോടൊപ്പം വഴിയിൽ കാർ നിർത്തിയിട്ടായിരുന്നു മദ്യപാനം. ചോദ്യം ചെയ്ത നാട്ടുകാരുമായി സംഘം വഴക്കുണ്ടാക്കുകയും സ്ഥലത്തെത്തിയ പോലീസ് സംഘത്തെ വിരട്ടുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത എടത്വ പോലീസ് പ്രതികളെയെല്ലാം സ്റ്റേഷനിലെത്തിച്ചു.

Related Articles

Latest Articles