Saturday, May 18, 2024
spot_img

ദീര്‍ഘനേരംവാഹനം ഓടിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

ദീ​ര്‍​ഘ​നേ​രം തു​ട​ര്‍​ച്ച​യാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് ക​ഴു​ത്ത്, പു​റം, തോ​ള് എ​ന്നി​വിടങ്ങളില്‍ വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കും. ഒ​രേ ഇ​രു​പ്പി​ല്‍ ഇ​രു​ന്നു ഡ്രൈ​വ് ചെ​യ്യു​മ്പോ​ള്‍ കൂ​ടു​ത​ല്‍ ശ​രീ​ര ആ​യാ​സ​ത്തി​ന് അ​വ​സ​ര​മി​ല്ല. അ​തു​മൂ​ലം പേ​ശി​ക​ളും സ​ന്ധി​ക​ളും മു​റു​കു​ന്നു. സ്ഥി​ര​മാ​യി ദീ​ര്‍​ഘ​നേ​രം ഇ​രി​ക്കു​ന്ന​ത് നി​ങ്ങ​ളു​ടെ ന​ട്ടെ​ല്ലി​ലെ ഡി​സ്‌​കു​ക​ളു​ടെ തേ​യ്മാ​നം വേ​ഗ​ത്തി​ലാ​കും. കാ​ല​ക്ര​മേ​ണ ഇ​ത് ആ​വ​ര്‍​ത്തി​ച്ച്‌ സം​ഭ​വി​ക്കു​ക​യാ​ണെ​ങ്കി​ല്‍, ഇ​ത് തു​ട​ര്‍​ച്ച​യാ​യ ന​ടു​വേ​ദ​ന​യ്ക്കും ക​ഴു​ത്തുവേ​ദ​ന​യ്ക്കും കാ​ര​ണ​മാ​കും.

കട്ടിയുള്ള തലയിണ ഉപയോഗിക്കുമ്പോൾ നി​ങ്ങ​ളു​ടെ സ്ലീ​പ്പിം​ഗ് പൊ​സി​ഷ​നും നി​ല​വാ​രം കു​റ​ഞ്ഞ മെ​ത്ത​യും ത​ല​യി​ണ​യും ന​ടു​വേ​ദ​ന​യ്ക്കും ക​ഴു​ത്തുവേ​ദ​ന​യ്ക്കും കാ​ര​ണ​മാ​യി മാ​റാം. നി​ല​വാ​രം കു​റ​ഞ്ഞ മെ​ത്ത​യി​ല്‍ ഉ​റ​ങ്ങു​ക, ക​ട്ടി​യു​ള്ള ത​ല​യി​ണ ഉ​പ​യോ​ഗി​ച്ച്‌ ഉ​റ​ങ്ങു​ക, വ​ലി​യ ത​ല​യി​ണ ഉ​പ​യോ​ഗി​ച്ച്‌ ഉ​റ​ങ്ങു​ക, ഇ​രു​ന്ന് ഉ​റ​ങ്ങു​ക അ​ല്ലെ​ങ്കി​ല്‍ ച​ലി​ക്കു​ന്ന വാ​ഹ​ന​ത്തി​ല്‍ ഉ​റ​ങ്ങു​ക എ​ന്നി​വ ക​ഴു​ത്തി​ല്‍ അ​ധി​ക സ്‌​ട്രെ​യ്‌​നി​നും തേ​യ്മാ​ന​ത്തി​നും കാ​ര​ണ​മാ​കും.

driving-

Related Articles

Latest Articles