Narendra-Modi
ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ മേളയായ ഭാരത് ഡ്രോൺ മഹോത്സവത്തിന് ഇന്ന് തുടക്കം കുറിക്കുന്നു. രാവിലെ 10 മണിക്ക് മേള പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്തു. വിവിധ ഡ്രോണുകളുടെ പ്രദർശനവും സാങ്കേതിക വിദ്യകളുടെ ഉപയോഗം, തൊഴിൽ സാദ്ധ്യതകൾ എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളുമാണ് ഡ്രോൺ മേളയിലെ മുഖ്യ ആകർഷണം.
ദില്ലിയിലെ പ്രഗതി മൈതാനത്തിലാണ് ഡ്രോൺ മേള. ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിയ്‌ക്കൊപ്പം മറ്റ് കേന്ദ്രമന്ത്രിമാരും, വിവിധ മേഖലകളിലെ പ്രതിനിധികളും പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി കിസാൻ ഡ്രോൺ പൈലറ്റുമാരുമായും, സംരംഭകരുമായും സംവദിക്കും. ഡ്രോൺ പ്രദർശനവും ആസ്വദിച്ച ശേഷമാകും പ്രധാനമന്ത്രി മടങ്ങുന്നത്.
രണ്ട് ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ വിദേശ പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കും. ഇവർക്ക് പുറമേ സർക്കാർ ഉദ്യോഗസ്ഥർ, സേനാംഗങ്ങൾ, പോലീസ്, സ്വകാര്യ- പൊതുമേഖലാ കമ്പനികൾ, ഡ്രോൺ സ്റ്റാർട്ട് അപ്പുകൾ എന്നിവരും പങ്കെടുക്കും. 70 ഓളം എക്‌സിബിഷൻ സ്റ്റാളുകളാണ് മൈതാനത്ത് ഒരുക്കിയിരിക്കുന്നത്. ഡ്രോൺ പൈലറ്റുമാർക്ക് വെർച്വൽ ആയി സർട്ടിഫിക്കേറ്റുകളും സമ്മാനിക്കും. ഇതിന് പുറമേ ഉത്പന്നങ്ങൾ പുറത്തിറക്കും. പാനൽ ചർച്ചകൾ, തദ്ദേശീയമായി നിർമ്മിച്ച ഡ്രോണുകളുടെ പ്രദർശനം എന്നിവയും ഉണ്ടായിരിക്കും. കാർഷിക മേഖലയിൽ ഉൾപ്പെടെ പ്രയോജനപ്പെടുത്തി ഡ്രോൺ സാങ്കേതിക വിദ്യയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഡ്രോൺ മേള.
നിയന്ത്രണരേഖയിൽ പൂഞ്ച് സെക്ടറിലെ ബാലക്കോട്ടിൽ പാകിസ്ഥാൻ ഭാഗത്തുനിന്നും പടർന്ന തീ ഇന്ത്യൻ സേനാ പോസ്റ്റുകൾക്ക് സമീപം എത്തിയതിന് പിന്നാലെ അതിർത്തിയിൽ…
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം…
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ…
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…