Saturday, May 4, 2024
spot_img

വീണ്ടും ഡ്രോൺ: അതിർത്തി കടന്നെത്തിയ പാക് ഡ്രോൺ വെടിവച്ചു വീഴ്ത്തി ബിഎസ്എഫ്; പഞ്ചാബിൽ വ്യാപക തിരച്ചിൽ തുടരുന്നു

ഫിറോസ്പൂർ: അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ ഡ്രോൺ (Drones) വെടിവച്ചു വീഴ്ത്തി ബിഎസ്എഫ്.
പഞ്ചാബ് അതിർത്തിയിൽ പറന്ന പാകിസ്ഥാനി ഡ്രോൺ ആണ് സൈന്യം വെടിവച്ചിട്ടത്. പഞ്ചാബിലെ അന്താരാഷ്‌ട്ര അതിർത്തിയിൽ വളരെ താഴ്ന്ന് പറക്കുന്ന ഡ്രോൺ ശ്രദ്ധയിൽപ്പെട്ടതോടെ ബി.എസ്.എഫ് ജവാൻമാർ വെടിവെച്ചിടുകയായിരുന്നു. എന്നാൽ ഡ്രോൺ പറന്ന മേഖലയിൽ എന്തെങ്കിലും വസ്തുക്കൾ ഡ്രോൺ വഴി നിക്ഷേപിച്ചിരുന്നോ എന്നത് കണ്ടെത്താൻ സൈനികർ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.

ഫിറോസ്പൂരിലെ അമർകോട്ട് മേഖലയിലാണ് ഡ്രോൺ കണ്ടെത്തിയത്. അന്താരാഷ്‌ട്ര അതിർത്തിയിൽ നിന്ന് 300 മീറ്റർ അകലെ അതിർത്തി തിരിക്കുന്ന മുള്ളുവേലികളുള്ള മേഖലയിൽ നിന്ന് 150 മീറ്റർ ദൂരത്തായാണ് ഡ്രോൺ പറന്നത്. പാകിസ്ഥാൻ ഭീകരർ സ്ഥിരമായി ഡ്രോൺ ഉപയോഗിച്ച് ഭീകരർക്ക് ആയുധങ്ങളും മയക്കുമരുന്നും എത്തിക്കുന്നതിനെതിരെ സൈന്യം അതീവ ജാഗ്രതയാണ് പുലർത്തുന്നത്.

അതേസമയം ഒരു ഇടവേളയ്‌ക്ക് ശേഷമാണ് ഇപ്പോൾ സൈന്യം വീണ്ടും ഡ്രോൺ വെടിവച്ചിടുന്നത്. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഡ്രോൺ പരിശോധന ആരംഭിച്ചതായി സൈന്യം അറിയിച്ചു. കറുത്ത നിറമടിച്ച് ആരും ശ്രദ്ധിക്കതാരിക്കാൻ മറ്റ് പ്രകാശ സംവിധാനങ്ങളൊന്നും ഉപയോഗിക്കാതെയാണ് ഡ്രോൺ ഭീകരർ അതിർത്തികടത്തി പറത്താൻ ശ്രമിച്ചതെന്ന് സൈന്യം അറിയിച്ചു.

Related Articles

Latest Articles