Saturday, May 18, 2024
spot_img

മോഷ്ടാക്കളും സാമൂഹിക വിരുദ്ധശക്തികളും തീർത്ഥാടകരെ ലക്ഷ്യംവച്ചേക്കാം; തിരുട്ട് ഗ്രാമത്തിൽ നിന്നടക്കം മോഷ്ടാക്കളെത്താൻ സാധ്യത; ശബരിമല വനമേഖലയിൽ പോലീസിന്റെയും വനം വകുപ്പിന്റെയും ആകാശ നിരീക്ഷണം ആരംഭിച്ചു

ശബരിമല: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമായതോടെ ശബരിമല വനമേഖലയിൽ ആകാശ നിരീക്ഷണം ആരംഭിച്ച് പോലീസും വനം വകുപ്പും. ഇനി സന്നിധാനത്ത് തിരക്ക് വർദ്ധിക്കുന്ന സമയമായതിനാൽ സാമൂഹിക വിരുദ്ധരും, ഭിക്ഷാടന മാഫിയയും, മോഷ്ടാക്കളും സന്നിധാനത്ത് എത്തുന്നത് തടയുകയാണ് ആകാശ നിരീക്ഷണത്തിന്റെ ലക്‌ഷ്യം. തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തിൽ നിന്നുൾപ്പെടെയുള്ളവർ ഇവിടെ എത്താനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ശബരിമലയിലെ മൊബൈൽ ടവറിൽ നിന്ന് കേബിളുകളും അനുബന്ധ ഉപകരണങ്ങളും നേരത്തെ മോഷണം പോയിരുന്നു. മാവോയിസ്റ്റുകളും ഭീകരരും കേരളത്തിലെ വനമേഖലയിൽ തമ്പടിക്കുന്നതും ശബരിമലയ്ക്ക് സുരക്ഷാ ഭീഷണി സൃഷ്ടിച്ചേക്കാം. ഈ പശ്ചാത്തലത്തിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം.

തിങ്കളാഴ്ച മുതലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി അജിത്തിന്റെയും പമ്പ സെപ്ഷ്യൽ ഓഫീസർ കുര്യക്കോസിന്റെയും നിർദ്ദേശ പ്രകാരം പമ്പ എ.എസ്.ഒ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ ആകാശ നിരീക്ഷണം ആരംഭിച്ചത്. പമ്പ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മഹേഷ് കുമാർ, എസ്‌ഐ ആദർശ്.ബി.എസ്, ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ അനിൽ ചക്രവർത്തി എന്നിവർ അടങ്ങിയ പൊലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത സംഘം നീലിമല, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളിൽ ഉൾക്കാടുകളിൽ കയറി ഇന്നലെ ഡ്രോൺ നിരീക്ഷണവും പരിശോധനയും നടത്തി

Related Articles

Latest Articles