Wednesday, January 7, 2026

ലഹരിക്കേസ്! തമിഴ് നടൻ ശ്രീകാന്ത് അറസ്റ്റിൽ ! രക്തത്തിൽ കൊക്കെയ്ൻ സാന്നിധ്യം കണ്ടെത്തിയതായി വിവരം

ലഹരി മരുന്ന് കേസില്‍ പ്രശസ്ത തമിഴ് നടൻ ശ്രീകാന്ത് അറസ്റ്റില്‍.ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവായിരുന്ന പ്രതിയുടെ മൊഴിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത ശ്രീകാന്തിനെ വൈദ്യ പരിശോധന ഫലം വന്നതിനു പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചെന്നൈ നുംഗമ്പാക്കം പോലീസിന്റേതാണ് നടപടി. ശ്രീകാന്തിന്റെ രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് വിവരം.

എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസാദാണ് താരത്തിന് എതിരെ മൊഴി നല്‍കിയത്. കൊക്കെയ്ൻ കൈവശം വെച്ചതിന് അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരന് ശ്രീകാന്തിനെ പരിചയപ്പെടുത്തിയത് പ്രസാദാണെന്നും വിവരമുണ്ട് . ശ്രീകാന്തിന് ലഹരിമരുന്ന് നൽകിയെന്നായിരുന്നു പ്രസാദ് പോലീസിന് മൊഴി നല്‍കിയത്.

Related Articles

Latest Articles