കാസർകോഡ് : സ്‌കൂൾ പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലഹരി സംഘത്തിലെ ഒരാൾ അറസ്റ്റിൽ.
ലായി സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. ഞായറാഴ്ച്ച ഉച്ചയ്ക്കാണ് കാസർകോഡ് കാഞ്ഞങ്ങാട് ഇഖ്ബാൽ സ്‌കൂൾ പരിസത്ത് ലഹരി സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
കഴിഞ്ഞ ദിവസം രാത്രി സ്‌കൂൾ പരിസരത്ത് ഇരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ ലഹരിസംഘം ആക്രമണം നടത്തിയിരുന്നു. അക്രമി സംഘം വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് നാട്ടുകാരുടെ പരാതി.

