Tuesday, May 14, 2024
spot_img

കൃഷി വകുപ്പിന്റെ പരിശീലനത്തിനായി ഇസ്രയേലിലെത്തിയ ബിജു മുങ്ങിയത് ബോധപൂര്‍വം; സർക്കാരിനെ പ്രതിസന്ധിയിലാക്കി; കുടുംബം മാപ്പു ചോദിച്ചു – കൃഷി മന്ത്രി പി പ്രസാദ്

ആലപ്പുഴ : സംസ്ഥാന കൃഷി വകുപ്പ് ആധുനിക കൃഷിരീതി പരിശീലനത്തിനായി ഇസ്രായേലിലേക്ക് അയച്ച 27 കർഷകരുടെ സംഘത്തിൽ നിന്നും ബിജു കുര്യന്‍ എന്ന കർഷകൻ മുങ്ങിയത് ബോധപൂര്‍വമാണെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നത്. സംഭവം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. കർഷകന്റെ കുടുംബാംഗങ്ങള്‍ വിളിച്ച് ക്ഷമ ചോദിച്ചെന്നും കർഷകരുടെ സംഘം തിരിച്ചെത്തിയശേഷം നിയമനടപടിയെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആധുനിക കൃഷിരീതി പരിശീലനത്തിന് ഇസ്രയേലിൽ എത്തിയ ശേഷമാണ് കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെ (48) കാണാതായത് . ഇയാൾ വ്യാഴാഴ്ച രാവിലെ 10നാണു വാട്സാപ്പിലൂടെ ഭാര്യയ്‌ക്ക് സന്ദേശം അയച്ചത്. താൻ സുരക്ഷിതനാണെന്നും തന്നെ ഇനി അന്വേഷിക്കേണ്ടെന്നും ബിജു ഭാര്യയെ അറിയിച്ചു. എന്നാൽ ഇതിനു ശേഷം ഇയാളെ ഫോണിൽ കിട്ടാതായെന്ന് സഹോദരൻ വ്യക്തമാക്കി.

Related Articles

Latest Articles