International

അത്താഴത്തിൽ ലഹരിമരുന്ന് കലർത്തി മയക്കി ഭാര്യയെ 92 പേർക്ക് കാഴ്ച വച്ചു ! ; ഫ്രാൻസിൽ ഭർത്താവ് അറസ്റ്റിൽ

പാരിസ് : രാത്രി തന്റെ ഭാര്യക്ക് ലഹരിമരുന്ന് നൽകി മയക്കി ഭര്‍ത്താവ് അവരെ നിരവധി പേര്‍ക്കു കാഴ്ചവച്ച് വി‍ഡിയോ പകർത്തിയെന്ന ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വന്നു.ഭാര്യക്ക് യാതൊരു സംശയവും വരാതെ പത്തുവർഷത്തോളമായി ഫ്രഞ്ച് പൗരനായ ഡൊമിനിക് ഈ ക്രുരത തുടരുകയായിരുന്നുവെന്ന് രാജ്യാന്തര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അത്താഴത്തിൽ ലഹരിമരുന്ന് കലർത്തി ഭാര്യയെ മയക്കുന്ന ഇയാള്‍ അവരെ ബലാത്സംഗം ചെയ്യുന്നതിനായി പല പുരുഷന്മാരെയും വീട്ടിലേക്കു ക്ഷണിച്ചിരുന്നതായാണ് വിവരം. ഇത്തരത്തിൽ 92 ബലാത്സംഗങ്ങൾ നടന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംഭവത്തിൽ നിലവിൽ 51 പുരുഷന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. 26നും 73നും മധ്യേപ്രായമുള്ളവരാണിവർ. ഇനിയും ആളുകൾ കേസിൽ കുടുങ്ങാനുണ്ട് എന്നാണ് പോലീസ് അധികൃതർ നൽകുന്ന വിവരം. പ്രതികളിൽ ലോറി ഡ്രൈവർ, മുൻസിപ്പൽ കൗൺസിലർ, ബാങ്ക് ഉദ്യോഗസ്ഥൻ, ജയിൽ സുരക്ഷാ ഉദ്യോഗസ്ഥൻ, നഴ്സ്, പത്രപ്രവർത്തകൻ എന്നിവരുൾപ്പെടുന്നു.

ഭാര്യയെ മറ്റുള്ളവർ ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ഡൊമിനിക് പെൻഡ്രൈവിൽ സൂക്ഷിച്ചിരുന്നു. 2011 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലാണ് ബലാത്സംഗങ്ങൾ നടന്നത് . പല പുരുഷന്മാരും നിരവധി തവണ എത്തി സ്ത്രീയെ ബലാത്സംഗത്തിനിരയാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞുഭാര്യയുടെ അടുത്തേക്കു വരാൻ ഡൊമിനിക് നിബന്ധനകളും ഇയാൾ വച്ചിരുന്നു. വരുന്നവർ പുകയിലയും പെർഫ്യൂമും ഉപയോഗിക്കരുത് എന്നിയാൾക്ക് നിർബന്ധമായിരുന്നു. കാരണം ഇതിന്റെ ഗന്ധം മയക്കത്തിലുള്ള സ്ത്രീയെ ഉണർത്തും. മാത്രമല്ല വരുന്നവർ ചൂടുവെള്ളത്തിൽ കൈകഴുകണം, ബാത്ത്റുമിൽ വച്ച് വസ്ത്രം മാറാൻ പാടില്ല, വാഹനങ്ങൾ അടുത്തുള്ള സ്കൂളിനു സമീപം നിർത്തിയതിനു ശേഷം നടന്ന് വീട്ടിലേക്കു വരണം. തുടങ്ങിയവയായിരുന്നു മറ്റ് നിബന്ധനകൾ. സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ചെന്ന സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ പെൻഡ്രൈവ് ഭാര്യ കണ്ടെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ വീഡിയോ ശേഖരം കണ്ടെത്തുകയുമായിരുന്നു. ഇതോടെ മാനസികമായി തകർന്ന ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.

B4 Admin

Recent Posts

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

6 hours ago

ചൈനയുടെ റെക്കോർഡ് തകർത്ത് ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ: ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രനേട്ടം!

ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…

6 hours ago

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

14 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

2 days ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

2 days ago