വയനാട്ടില്‍ മദ്യലഹരിയില്‍ വീട്ടിലുള്ളവരെ കല്ലെറിഞ്ഞ് ഓടിച്ച ശേഷം ഭിന്നശേഷിക്കാരന്റെ കുടിലിനു തീയിട്ടു. പൂതാടി പഞ്ചായത്തിലെ വനാതിര്‍ത്തിയോടു ചേര്‍ന്ന നരസി പുഴയോരത്തെ പേരൂര്‍ കോളനിയിലെ മണിയുടെ വീടിനാണു അകന്ന ബന്ധവും സമീപവാസിയുമായ ബാബു എന്നയാള്‍ ഇന്നലെ തീയിട്ടത്.
മദ്യപിച്ചെത്തിയ ബാബു രാത്രി 8 നാണ് മണിയുടെ ഭാര്യ ലീല ഇവരുടെ മക്കളും നടവയല്‍ സെന്റ് തോമസ് എല്‍പി സ്കൂളിലെ വിദ്യാര്‍ഥികളുമായ അനീഷ്, സൗരവ്, സൂരജ് എന്നിവരെ കല്ലെറിഞ്ഞ് ഓടിച്ച ശേഷം പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിനു തീയിട്ടത്. പോലീസ് കേസ് എടുത്തിട്ടുണ്ട്
മേല്‍ക്കൂരയും നിത്യോപയോഗ സാധനങ്ങളും കത്തിനശിച്ചു. പണിക്ക് പോയിരുന്ന മണി തിരിച്ചെത്തുമ്ബോഴേക്കും കുടില്‍ കത്തി നശിച്ചിരുന്നു. കുട്ടികള്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് സ്കൂളിലെ അധ്യാപകരും നാട്ടുകാരും എത്തി തീ അണച്ചതിനാല്‍ സമീപത്തെ മറ്റു വീടുകളിലേക്ക് തീ പടര്‍ന്നില്ല. പരാതി നല്‍കിയതിനെ തുടര്‍ന്ന് കേണിച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മദ്യപിച്ച് സ്ഥിരമായി ലഹളയുണ്ടാക്കുന്ന ബാബു മുന്‍പ് സ്വന്തം വീടിനും തീയിട്ടിരുന്നു.

