Kerala

വിവാഹ ആഘോഷ പാർട്ടിക്കിടെ മയക്കുമരുന്നുമായെത്തി; അരൂരില്‍ യുവാവ് പിടിയിൽ

അരൂര്‍: റിസോർട്ടിൽ വിവാഹ ആഘോഷ പാർട്ടിക്കിടെ മയക്കുമരുന്നുമായെത്തിയ യുവാവ് പിടിയിൽ.
എറണാകുളം ജില്ലയിലെ മരട്, കൂടാരപ്പള്ളി സ്വദേശി ഷാരോൺ (27) ആണ് പിടിയിലായതത്. ഇയാളില്‍ നിന്നും മാരകമയക്കുമരുന്നായ എംഡിഎംഎയാണ് പോലീസ് കണ്ടെത്തിയത്.

ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് ഒരു ഗ്രാം സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ (എംഡിഎംഎ) പിടിച്ചെടുത്തു. റിസോര്‍ട്ട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം നടക്കുന്നുവെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

പാർട്ടി നടന്ന സമയത്ത് നിരവധി പേർ ഇവിടെ വന്നുപോയതായി പോലീസ് പറഞ്ഞു. അവരെല്ലാം ലഹരി ഉപയോഗിച്ചതായും സംശയിക്കുന്നു. ഇവരുടെ വിശദ വിവരങ്ങൾ പോലിസ് ശേഖരിച്ച് പരിശോധിച്ച് വരികയാണ്. പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

B4 Admin

Recent Posts

കൊച്ചി ആഡംബര കാറപകടം: 17-കാരന് ജാമ്യം നീതിക്കായി പോരാട്ടം തുടർന്ന ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…

1 hour ago

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

1 day ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

2 days ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

2 days ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

3 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

4 days ago