MDMA-Seized-from-kozhikkode
ചേർത്തല: ആലപ്പുഴയില് വൻ മയക്കുമരുന്ന് വേട്ട. അഞ്ച് ലക്ഷം രൂപ വിലമതിയ്ക്കുന്ന 40 ഗ്രാം എംഡി എം എ യുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. ചന്തിരൂർ പാറ്റുവീട്ടിൽ ഫെലിക്സ് ജോസ്, അരൂക്കുറ്റി വില്ലേജിൽ കൊഴപ്പള്ളിതറയിൽ വീട്ടിൽ കെ. ബി ബെസ്റ്റിൻ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.
എക്സൈസ് ഇന്റലിജിൻസ് ബ്യൂറോ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും പ്രതികളെ പിടികൂടിയത്. പരിശോധനയിൽ സിന്തറ്റിക് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ 40 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും കണ്ടെത്തുകയായിരുന്നു.
സിവിൽ എക്സൈസ് ഓഫീസർമാരായ ടി അനിൽകുമാർ, ബിഎം ബിയാസ് , പ്രെവെൻറ്റീവ് ഓഫീസർ ഷിബു പി ബെഞ്ചമിൻ, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രീവെന്റിവ് ഓഫീസർ റോയ് ജേക്കബ് എന്നിവർ അന്വഷണ സംഘത്തിൽ ഉണ്ടായിരുന്നു.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…