Sunday, May 5, 2024
spot_img

5 വര്‍ഷത്തിനിടെ സംഘടനയിൽ ചേർന്നത് അഞ്ച് ലക്ഷത്തിലധികം യുവാക്കള്‍; 2025ഓടെ എല്ലാ ഗ്രാമങ്ങളിലും സാന്നിധ്യമറിയിക്കാനൊരുങ്ങി ആര്‍എസ്എസ്

ദില്ലി: കഴിഞ്ഞ 5 വര്‍ഷത്തിനിടെ 5 ലക്ഷത്തിലധികം യുവാക്കള്‍ സംഘടനയിൽ ചേര്‍ന്നതായി വ്യക്തമാക്കി ആര്‍എസ്എസ് നേതൃത്വം. 20-35 വയസിനിടയില്‍ പ്രായമുള്ള 5ലക്ഷത്തിലധികം യുവാക്കള്‍ 5 വര്‍ഷത്തിനിടെ സംഘടനയിൽ ചേർന്നതായാണ് ആര്‍എസ്എസ് അവകാശപ്പെടുന്നത്. കൂടാതെ 2017 മുതല്‍ 2021 വരെ ഓരോ വര്‍ഷവും, 20-35 വയസിനിടയില്‍ പ്രായമുള്ള 1.25 ലക്ഷം യുവാക്കള്‍ ആര്‍എസ്എസിൽ അംഗത്വമെടുത്തതായി ആര്‍എസ്എസ് കാശി പ്രാന്ത് സഹകാര്യവാഹക് രാജ് ബിഹാരി വ്യക്തമാക്കി.

അതേസമയം ആര്‍എസ്എസിന് 100 വര്‍ഷം തികയുന്ന 2025ല്‍, രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും സാന്നിധ്യം രേഖപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ബിഹാരി പറഞ്ഞു. ‘രാജ്യത്തെ മൊത്തം 2,303 നഗരങ്ങളില്‍ 94 ശതമാനത്തിലും ആര്‍എസ്എസ് ശാഖകളുണ്ട്. സംഘത്തിന് രാജ്യത്ത് 59,000 മണ്ഡലങ്ങളുണ്ട്, ഓരോന്നിനും 10 മുതല്‍ 12 വരെ ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ മണ്ഡലങ്ങളിലും ശാഖകള്‍ സ്ഥാപിക്കാനും അടിത്തറ വികസിപ്പിക്കാനും ആര്‍.എസ്.എസ് ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തും,’-രാജ് ബിഹാരി വ്യക്തമാക്കി.

Related Articles

Latest Articles