Drugs Seized
ഇടുക്കി: നിരോധിത ലഹരി മരുന്നുകളുമായി (Drugs) യുവാവും യുവതിയും പിടിയിൽ. ഇടുക്കിയിലാണ് സംഭവം. എറണാകുളം സ്വദേശി ഷെഫിൻ മാത്യു(32), കൊടുങ്ങല്ലൂർ സ്വദേശി സാന്ദ്ര(20) എന്നിവരെയാണ് 0.06 ഗ്രാം എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടിയത്. കുമളിയിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത ഇരുവരും പരുന്തുംപാറയിൽ എത്തിയിരുന്നു. എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവരുടെ പക്കൽനിന്ന് നിരോധിത ലഹരിവസ്തു കണ്ടെത്തിയത്.
അതേസമയം മുറിയിലും ലഹരി വസ്തുവുണ്ടെന്ന് ഇവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. തുടർന്ന് കുമളിയിലെ ഹോട്ടൽ മുറിയിലെത്തിച്ച് പരിശോധന നടത്തി. പ്രതികളെ കൂടുതൽ തെളിവെടുപ്പിനായി വണ്ടിപ്പെരിയാർ സെക്ഷൻ ഓഫീസിലേയ്‌ക്ക് കൈമാറി. ഇവർ മുൻപും ലഹരിക്കേസുകളിൽ പ്രതിയാണോയെന്ന് അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…