Sunday, June 16, 2024
spot_img

കണ്ണൂരിൽ വൻ ലഹരിക്കടത്ത്; ബൈക്കിൽ നിന്ന് കഞ്ചാവും എംഡിഎംഎയുമുൾപ്പെടെ പിടിച്ചെടുത്തു; പ്രധാന കണ്ണി അനസ് പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ വൻ ലഹരിക്കടത്ത് (Drugs Seized In Kannur). ബൈക്കിൽ നിന്ന് കഞ്ചാവും എംഡിഎംഎയുമുൾപ്പെടെ പിടിച്ചെടുത്തു. തളിപ്പറമ്പിലാണ് സംഭവം. ഒരാളെ അറസ്റ്റ് ചെയ്തു. ലഹരിക്കടത്തിന് ഉപയോഗിച്ച് ബിഎംഡബ്ല്യു ബൈക്കും കസ്റ്റഡിയിലെടുത്തു.

ലഹരി മരുന്ന് വിൽപ്പന സംഘത്തിലെ പ്രധാന കണ്ണിയായ തളിപ്പറമ്പ് കുപ്പം സ്വദേശി കെ.അനസ്സിനെയാണ് എക്‌സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. 100 മില്ലിഗ്രാം എംഡിഎംഎയും 8 ഗ്രാം കഞ്ചാവുമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.

Related Articles

Latest Articles