Saturday, May 4, 2024
spot_img

ശ്രീലങ്കന്‍ ലഹരിക്കടത്ത്: പിന്നിൽ പാക് പൗരൻ; ആസൂത്രണം നടന്നത് എറണാകുളത്ത്; നിർണായക കണ്ടെത്തലുകളുമായി എന്‍ഐഎ

കൊച്ചി: ശ്രീലങ്കന്‍ ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുകളുമായി എന്‍ഐഎ. പാക്കിസ്ഥാൻ അതിർത്തിയിൽനിന്നു ശ്രീലങ്കയിലേയ്ക്ക് ലഹരിയും ആയുധങ്ങളും കടത്തിയ സംഭവത്തിൽ കേരളത്തിലും ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് എൻഐഎയുടെ വെളിപ്പെടുത്തൽ. മറൈന്‍ ഡ്രൈവിലെ പെന്റാ മേനകയില്‍ ഹവാലാ ഇടപാട് നടന്നതായി എന്‍ഐഎ പറയുന്നു. ലഹരിക്കടത്ത് കേസിന്റെ ആസൂത്രണം എറണാകുളത്തും നടന്നുവെന്ന് എന്‍ഐഎ. കണ്ടെത്തി.

പെന്റാ മേനകയിൽ വച്ച് സാമ്പത്തിക ഇടപാടു നടത്തിയതായി കസ്റ്റഡിയിലുള്ള ശ്രീലങ്കൻ പൗരൻ സുരേഷ് രാജ് ആണ് വെളിപ്പെടുത്തിയത്. സുരേഷ് രാജിനെ പെന്റാ മേനകയില്‍ തെളിവെടുപ്പ് നടത്തും. പഴയ എല്‍ടിടിഇ സംഘങ്ങള്‍ തമിഴ്നാട്ടില്‍ സജീവമാണെന്നും എന്‍ഐഎ കണ്ടെത്തി. പാക് – ശ്രീലങ്ക ലഹരി കോറിഡോര്‍ നിയന്ത്രിക്കുന്നത് ഇവരാണ്.

അതേസമയം കടൽ കടന്ന് ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖത്തേയ്ക്ക് എത്തുന്ന ലഹരിമരുന്നു മറ്റു രാജ്യങ്ങളിലേയ്ക്കു കടത്തുന്നതിനു ചുക്കാൻ പിടിക്കുന്നത് മുൻ എൽടിടിഇ നേതാക്കളാണ് എന്നാണ് വ്യക്തമായിട്ടുള്ളത്. ഒരു വർഷത്തോളമായി ഇവർ കേരളത്തിൽ താമസിച്ചിരുന്നതായും എൻഐഎ കണ്ടെത്തി. വിഴിഞ്ഞത്ത് 300 കിലോ ഹെറോയിനും എകെ 47 തോക്കുകളുമായി ശ്രീലങ്കൻ ബോട്ട് പിടികൂടിയതിനു പിന്നാലെയാണ് കേരളത്തിലെ എൽടിടിഇ സംഘത്തിലേയ്ക്ക് അന്വേഷണം എത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles