Saturday, September 26, 2026

തലസ്ഥാനത്ത് വൻ ലഹരിവേട്ട: കൊറിയർവഴി മിഠായി രൂപത്തിൽ കടത്താൻ ശ്രമിച്ച മാരക ലഹരിവസ്തുക്കൾ പിടികൂടി; തിരുവനന്തപുരം സ്വദേശി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ മിഠായിയുടെ രൂപത്തിൽ ഒളിപ്പിച്ച്‌ കടത്തിയ ലഹരി മരുന്ന്‌ പിടികൂടി. ച്യൂയിംഗത്തിന്‍റെയും ചോക്ലേറ്റിന്‍റെയും രൂപത്തിലായിരുന്നു ലഹരിമരുന്ന്. സമ്മാന പൊതിയിലാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. നാർക്കോട്ടിക്‌ കൺട്രോൾ ബ്യൂറോക്ക്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്‌ മിഠായിയുടെ രൂപത്തിൽ പാഴ്‌സലായി എത്തിയ ആംഫിറ്റാമിനും എൽഎസ്‌ഡിയും പിടിച്ചെടുത്തത്‌.

244 ഗ്രാം ആംഫെറ്റമിൻ, 25 എൽഎസ്‍ഡി സ്റ്റാമ്പ്, രണ്ട് ഗ്രാം മെതാക്വലോൺ എന്നിവ പിടിച്ചെടുത്തു. ബെംഗലൂരുവിൽ നിന്ന് കൊറിയര്‍ വഴിയാണ് ലഹരിമരുന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്. കൊറിയർ സ്വീകരിക്കേണ്ട തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിൽ എടുത്തെന്ന് എൻസിബി ചെന്നൈ വിഭാഗം അറിയിച്ചു.

Related Articles

Latest Articles