തൃശ്ശൂർ: മദ്യലഹരിയിൽ പിക്കപ്പ് വാൻ ഡ്രൈവർ അപകടമുണ്ടാക്കിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.കരുപ്പടന്നായി കഴിഞ്ഞ ദിവസമായിരുന്നു അപകടമുണ്ടായത്.വാഹനമിടിച്ച് മൂന്നു വയസുകാരൻ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റിരുന്നു.
മൂന്ന് സ്കൂട്ടർ യാത്രക്കാരേയും കാൽനട യാത്രക്കാരേയുമാണ് നിയന്ത്രണം തെറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ചത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. യുവാവിനെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. പിക്കപ്പ് വാനിൽ നിന്ന് മദ്യക്കുപ്പിയും ഗ്ലാസും നാട്ടുകാർ കണ്ടെടുത്ത് പോലീസിനെ ഏൽപിച്ചിട്ടുണ്ട്.

