Sunday, December 21, 2025

മദ്യപിച്ച് വാഹനം ഓടിച്ചു;പിഴയടയ്ക്കാതിരിക്കാൻ ട്രാഫിക് പോലീസുകാരെ ഇടിച്ച് തെറിപ്പിച്ചു;ഒടുവിൽ പിടിയിൽ

ദില്ലി:മദ്യപിച്ച് വാഹനം ഓടിച്ച പ്രതി ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരെ ഇടിച്ചുതെറിപ്പിച്ച് രക്ഷപെടാൻ ശ്രമം.കാർ പാഞ്ഞുകയറി രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.ഉദ്യോഗസ്ഥരെ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനത്തെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.പിഴയടയ്ക്കാതിരിക്കാനാണ് അപകടമുണ്ടാക്കിയതെന്ന് പ്രതി മൊഴി നൽകി.

ദ്വാരക ജെ.ജെ കോളനിയിൽ താമസിക്കുന്ന സന്തോഷ് (31) ആണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ ഹെഡ് കോൺസ്റ്റബിൾ വികാസ്, എച്ച്.സി സൂറത്ത് എന്നിവർക്കാണ് പരിക്കേറ്റത്. വികാസിന് തലയ്ക്ക് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 186, 353, 307 എന്നിവ പ്രകാരമാണ് ദ്വാരക സൗത്ത് പോലീസ് കേസെടുത്തത്.

Related Articles

Latest Articles