Sunday, May 19, 2024
spot_img

ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് കടുത്ത പനി;ക്ലിനിക്കില്‍ ഡോക്ടറില്ല;അസാന്നിധ്യത്തെ ചോദ്യം ചെയ്ത് തര്‍ക്കവും വാക്കേറ്റവും

പാലക്കാട്: വടക്കഞ്ചേരിയിൽ സ്വകാര്യ ക്ലിനിക്കൽ ഡോക്ടറുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്ത് തര്‍ക്കവും വാക്കേറ്റവും.എംഎംഎസി ക്ലിനിക്കില്‍ മിനിഞ്ഞാന്ന് രാത്രി 10 മണിക്കാണ് പ്രശ്‌നമുണ്ടാകുന്നത്.ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പനി ബാധിച്ച നിലയിലാണ് ക്ലിനിക്കില്‍ ചികിത്സയ്ക്കായി കൊണ്ടുവന്നത്.എന്നാൽ ഈ നേരം സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ ഭക്ഷണം കഴിക്കാനായി പുറത്തുപോയിരുന്നു.തിരിച്ചു വന്നപ്പോൾ ഡോക്ടറുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്ത് ബന്ധുക്കൾ ബഹളംവച്ചു.

ഇത് പിന്നീട് വാക്കുതർക്കത്തിൽ കലാശിക്കുകയായിരുന്നു. ബന്ധുക്കളില്‍ ചിലർ മർദ്ദിച്ചതായി ഡോക്ടർ വടക്കഞ്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ചികിത്സ വൈകിയെന്ന് കാണിച്ച് ബന്ധുക്കളും പരാതിപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles