Friday, October 2, 2026

ദു​ബായിൽ ചെ​റു വി​മാ​നം ത​ക​ര്‍​ന്ന് വീണ് നാ​ലു പേ​ര്‍ മ​രി​ച്ചു

ദു​ബാ​യ്: ദു​ബാ​യ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ഡ​യ​മ​ണ്ട് എ​യ​ര്‍​ക്രാ​ഫ്റ്റെന്ന പേരിലുള്ള ചെ​റു വി​മാ​നം ത​ക​ര്‍​ന്ന് വീണ് നാ​ലു പേ​ര്‍ മ​രി​ച്ചു. മൂ​ന്നു ബ്രി​ട്ടീ​ഷു​കാ​രും ഒ​രു ദ​ക്ഷി​ണാ​ഫ്രി​ക്കന്‍ സ്വദേശിയുമാണ് മ​രി​ച്ച​ത്. ബ്രി​ട്ട​ണി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന ഡ​യ​മ​ണ്ട് എ​യ​ര്‍​ക്രാ​ഫ്റ്റെ​ന്ന നാ​ലു പേ​ര്‍​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന ചെ​റു​വി​മാ​ന​മാ​ണ് അപടത്തില്‍പ്പെട്ടത് .

ദു​ബാ​യ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഹ​ബി​നു തെ​ക്ക് അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ മാ​റി​യാ​യി​രു​ന്നു അ​പ​ക​ടം സംഭവിച്ചത്. അപകട സമയം വി​മാ​ന​ത്തി​ല്‍ ര​ണ്ട് പൈ​ല​റ്റു​മാ​രും ര​ണ്ട് യാ​ത്ര​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സാ​ങ്കേ​തി​ക​ത​ക​രാ​റാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ല്ലാ സ​ര്‍​വീ​സു​ക​ളും ഒ​രു​മ​ണി​ക്കൂ​ര്‍ സ്തംഭിച്ചു .

Related Articles

Latest Articles