Sunday, May 19, 2024
spot_img

ഇന്ന് ദസ്റ: കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ ആഘോഷം; ആശംസകൾ നേർന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്

ദില്ലി: ഉത്തരേന്ത്യയിൽ ഇന്ന് ദസ്റ ആഘോഷം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈക്കുറി നിയന്ത്രണങ്ങളോടെയാണ് ആഘോഷം. ദില്ലി ഉൾപ്പെടെയുള്ള നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നും ഇത്തവണ ആഘോഷങ്ങൾ ഇല്ല.

പടക്കങ്ങൾ നിറച്ച് രാവണന്റെയും കുംഭകർണന്റെയും കോലങ്ങൾക്ക് തീകൊളുത്തുന്ന ചടങ്ങിനും നിയന്ത്രണങ്ങളുണ്ട്. ആൾക്കൂട്ടം ഒഴിവാക്കണം എന്നാണ് ആഘോഷസമിതികൾക്ക് ഉള്ള നിർദ്ദേശം.
രാഷ്ട്രപതി റാം നാഥ് കോവിന്ദ് എല്ലാ ജനങ്ങൾക്കും ട്വിറ്ററിലൂടെ ദസ്റ ആശംസകൾ നേർന്നു.

Related Articles

Latest Articles